മാളയിലെ ബിസിനസുകാരനായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. മംഗലാപുരം കേന്ദ്രീകരിച്ച് ആയുര്‍വേദ മസാജ് സ്പാകളില്‍ ജോലിയെടുത്തുവരുന്ന ശ്രീലക്ഷ്മി യുവാവുമായി സ്‌നേഹം നടിച്ച് അടുത്തുകൂടുകയും സ്റ്റാര്‍ ഹോട്ടലുകളില്‍ ലൈംഗീകമായി ബന്ധപ്പെട്ട ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.
ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി 25 ലക്ഷം വേണമെന്നാണ് ശ്രീലക്ഷ്മി ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ രഞ്ജിത്തും അരുണും ചേര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവാവിന്റെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും ഉന്നതതരുണ്ടോയെന്നും അന്വേഷണം നടത്തിവരുന്നു. സംഘം നേരത്തെ പല ആളുകളില്‍ നിന്നും സമാനമായ രീതിയില്‍ പണം തട്ടിയതായാണ് വിവരം.
No comments:
Post a Comment