Latest News

ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന് ദര്‍ശന്‍ പറന്നത് ലോക റെക്കോര്‍ഡിലേയ്ക്ക്

ദുബൈ: (www.malabarflash.com)ലോക റെക്കോര്‍ഡുകളുടെ നഗരമായ ദുബായിയുടെ നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു തിളക്കമാര്‍ന്ന വിജയം. ബുര്‍ജ് അല്‍ ഖലീഫയില്‍ നിന്നു ദുബായ് കാഴ്ചകള്‍ പകര്‍ത്തി പറന്ന ദര്‍ശന്‍ എന്ന പരുന്താണ് റെക്കോര്‍ഡ് സമ്മാനിച്ചത്.

ലോകത്തെ ഏറ്റവും ഉയരംകൂടിയ ഈ കെട്ടിടത്തിന്റെ 829 അടി ഉയരത്തില്‍നിന്നാണ് ദര്‍ശന്‍ റെക്കോര്‍ഡിലേക്കു പറന്നത്. പരിശീലകനും ഫ്രീഡം കണ്‍സര്‍വേഷന്‍ സ്ഥാപകനുമായ ജാക്വസ് ഒലിവിയര്‍ ട്രാവേഴ്‌സില്‍ നിന്നു നിര്‍ദേശം ലഭിച്ചയുടന്‍ പരുന്ത് പറക്കുകയായിരുന്നു. ഇതിന്റെ പുറത്തുഘടിപ്പിച്ച മൈക്രോ ക്യാമറ ആകാശത്തുനിന്നുള്ള ദുബായ് കാഴ്ചകള്‍ ഒപ്പിയെടുത്ത് തല്‍സമയം താഴെയുള്ള കൂറ്റന്‍ സ്‌ക്രീനില്‍ എത്തിച്ചു. അടയാളമായിചുവന്ന കൊടി സ്ഥാപിച്ച സ്ഥലത്ത് കടും ഓറഞ്ച് നിറമുള്ള ടീഷര്‍ട്ട് ധരിച്ചുനിന്ന ട്രാവേഴ്‌സിന്റെ കൈയില്‍ കൃത്യമായി പരുന്ത് പറന്നിറങ്ങിയതോടെ മറ്റൊരു ലോകറെക്കോര്‍ഡ് കൂടി ദുബായ്ക്കു സ്വന്തമായി.(www.malabarflash.com)

യുനെസ്‌കോയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫ്രീഡം കണ്‍സര്‍വേഷന്‍ ഓര്‍ഗനൈസേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ സംരക്ഷണത്തിനുള്ള ബോധവല്‍കരണമാണ് ലക്ഷ്യം. അടുത്തിടെ ബുര്‍ജ് അല്‍ അറബ് ഹോട്ടലിന് മുകളിലൂടെ ദര്‍ശന്റെ പരിശീലന പറക്കല്‍ നടത്തിയിരുന്നു. ഈ വീഡിയോ വന്‍ ഹിറ്റായിത്തീര്‍ന്നു.
(കടപ്പാട്: മനോരമ)


Keywords:Dudai, Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.