Latest News

ഡോര്‍ ടു ഡോര്‍ സെയില്‍സിനെത്തിയ യുവതി വിദ്യാര്‍ഥിയെ മരുന്നു മണപ്പിച്ചു മയക്കി മാല കവര്‍ന്നു

മണര്‍കാട്: (www.malabarflash.com)ഡോര്‍ ടു ഡോര്‍ സെയില്‍സിനെത്തിയ യുവതി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരുന്നു മണപ്പിച്ചു മയക്കിവീഴ്ത്തിയശേഷം മുക്കാല്‍ പവന്റെ മാല അപഹരിച്ചു കടന്നതായി പരാതി. മാലം ഗവ. യുപി സ്‌കൂളിനു സമീപം താമസിക്കുന്ന ളാക്കാട്ടൂര്‍ സ്വദേശി അമ്പാട്ടുതറയില്‍ അശോകന്റെ മകന്‍ അനന്ദു (16)വിന്റെ മാലയാണു കവര്‍ന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് അനന്ദുവും സഹോദരങ്ങളായ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിരാമും നാലാം ക്ലാസ് വിദ്യാര്‍ഥി ആദിത്യനും മാത്രം വീട്ടിലുള്ളപ്പോഴാണു സംഭവം. അഭിരാമും ആദിത്യനും അകത്തു ടിവി കാണുമ്പോള്‍ പുറത്തു സിറ്റൗട്ടിലിരുന്നു പഠിക്കുകയായിരുന്നു അനന്ദു. ഈ സമയത്ത് ഒരു യുവതി ബാഗില്‍ കുറെ സാധനങ്ങളുമായി വന്നു. ബാഗില്‍നിന്നു സാധനങ്ങള്‍ എടുത്തുകാണിക്കാന്‍ ഒരുങ്ങിയപ്പോള്‍ വേണ്ടെന്ന് അനന്ദു പറഞ്ഞെങ്കിലും വെറുതെ കണ്ടോളൂ എന്നുപറഞ്ഞു സ്ത്രീ ബാഗ് തുറന്നു. കുറെ സാധനങ്ങള്‍ ബാഗില്‍നിന്ന് എടുത്തു കാണിച്ചശേഷം ഒരു സ്‌പ്രേ എടുത്ത് അറിയാത്തഭാവത്തില്‍ അനന്ദുവിന്റെ മുഖത്തേക്ക് അടിച്ചു.(www.malabarflash.com)

മുഖത്തു വീണോ എന്നുചോദിച്ചു യുവതി ഒരു ടൗവ്വല്‍കൊണ്ടു തുടച്ചതും മാത്രമെ അനന്ദുവിന് ഓര്‍മയുള്ളു. ടിവി കാണുകയായിരുന്ന സഹോദരങ്ങള്‍ പുറത്തിറങ്ങി വന്നപ്പോഴാണ് അനന്ദു കിടക്കുന്നതുകണ്ടത്. ഇവര്‍ വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ വന്നതിനെ തുടര്‍ന്നു മാതാപിതാക്കളെയുള്‍പ്പെടെയുള്ളവരെ വിളിച്ചു വിവരം അറിയിച്ചു. ഈ സമയത്താണ് അനന്ദുവിന്റെ കഴുത്തില്‍നിന്നു മാല മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.