റിയാദ്: ഭാര്യയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ട് ഭര്‍ത്താവ് വിവാഹമോചനം നേടി. സൗദിയിലാണ് സംഭവം നടന്നത്.
"ഇയാളുടെ കൂടെ കഴിയാനുളള ക്ഷമ എനിക്കുണ്ടാവണേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു" എന്ന് ഭാര്യ ഇട്ട സ്റ്റാറ്റസ് സന്ദേശമാണ് ഭര്‍ത്താവിനെ ഞെട്ടിച്ചത്. എന്നാല്‍ ഭാര്യ തന്നെ കുറിച്ചാണോ ഈ പറഞ്ഞിരിക്കുന്നതെന്ന് മനസിലാക്കുന്നതിനായി ഭര്‍ത്താവ് ബന്ധുക്കളെ ചുമതലപ്പെടുത്തി. അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ഭര്‍ത്താവ് വിവാഹമോചനം നേടുകയായിരുന്നു.
തങ്ങളുടെ വിവാഹബന്ധം അത്ര സുഖകരമല്ല എന്ന് ഭര്‍ത്താവ് സമ്മതിച്ചു. ഇത് ആദ്യമായല്ല തന്നെ കുറിച്ച് ഭാര്യ സമൂഹസൈറ്റില്‍ മോശമായി എഴുതുന്നത്. നേരത്തെ തന്നെ കുറ്റപ്പെടുത്തുന്ന രീതിയില്‍ അവര്‍ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴത് പ്രാര്‍ഥനയായി എന്നു മാത്രം.
തന്റെ മുഴുവന്‍ ചരിത്രവും സമൂഹ സൈറ്റില്‍ വരും മുമ്പ് വിവാഹമോചനം തേടുന്നതാണ് നല്ലതെന്ന് തോന്നിയെന്ന് ഇദ്ദേഹം പറഞ്ഞു.
സൗദിയില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പരസ്പരം പഴിചാരുന്നതിന് സമൂഹസൈറ്റുകളെ പരസ്യവേദിയാക്കുന്നതാണ് പല വിവാഹമോചനങ്ങള്‍ക്കും കാരണമാവുന്നത്.
No comments:
Post a Comment