Latest News

കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ഒറ്റക്കെട്ടായ ശ്രമം വേണം

ദുബൈ: രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കൈകോര്‍ത്തുനിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കാസര്‍കോടിന്റെ സകല സ്വപ്നങ്ങളെയും തകര്‍ത്തുകളയുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എ. ഷാഫി അഭിപ്രായപ്പെട്ടു.

വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ അരങ്ങഏറുമ്പോഴ്‌പോലും ചേരിതിരിഞ്ഞ് പരസ്പരം പ്രസ്താവനകള്‍ ഇറക്കാനാമ് നേതാക്കള്‍ മത്സരിക്കുന്നത്. വര്‍ഗീയതയുടെ വിത്തുവിതറി നാടിന്റെ സ്വസ്ത കെടുത്തുന്നവര്‍ക്കെതിരെ ഒന്നിച്ചിരുന്ന് ശക്തമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയ്യാറായാല്‍ സമീപ ഭാവിയില്‍തന്നെ ഫലം കണ്ടുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. സംഘടിപ്പിച്ച ജേണല്‍ ജംഗ്ഷന്‍ എന്ന പരിപാടിയല്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളടക്കം യുവസമൂഹം മയക്കുമരുന്നിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ കാഴ്ചയാണ് കാസര്‍കോടിനെ ഞെട്ടിക്കുന്നത്. ഇത് മുളയിലേ നുള്ളിയെറിയാന്‍ രക്ഷിതാക്കളും പോപീസും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും കാസര്‍കോടിന്റെ വികസനത്തിനുവേണ്ടി പ്രവാസി സമൂഹത്തിനും വലിയ പകങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.
ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. യു. എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സിസി. കാസര്‍കോട് മമ്ഡലം കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫിക്ക് സമ്മാനിച്ചു. 

ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം ഹനീഫ ചെര്‍ക്കള, ഹനീഫ് കല്‍മ്മട്ട, ഒ.കെ. ഇബ്രാഹിം, ഇബ്രാഹിം വേങ്ങര, നാസര്‍ കുറ്റിച്ചിറ, ജില്ലാ കെ.എം.സി.സി. നേതാക്കളായ ജലീല്‍ ചന്തേര, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ബീജന്തടുക്ക, ടി.ആര്‍. ഹനീഫ, ഖാദര്‍ ബെണ്ടിച്ചാല്‍, മണ്ഡലം കെ.എം.സി.സി.നേതാക്കളായ അയ്യൂബ് ഉറൂമി, സി.എച്ച്. നൂറുദ്ദീന്‍, ഡോക്ടര്‍ ഇസ്മയില്‍ ഫൈസല്‍ പട്ടേല്‍, സലീം ചേരങ്കൈ, .ഇ. ബി.അഹമ്മദ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി, പഞ്ചായത്ത് കെ.എം.സി.സി. നേതാക്കളായ അസീസ് കമാലിയ, കരീം മൊഗര്‍, മുനീഫ ബദിയടുക്ക, സിദ്ദീഖ് ചൗക്കി, അസന്‍ പതിക്കുന്നില്‍, റഹ്മാന്‍ പടിഞ്ഞാര്‍, തല്‍ഹത്ത് തളങ്കര, പി.ഡി. നൂറുദ്ദീന്‍ ആറാട്ടുകടവ് പ്രസംഗിച്ചു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.