നീലേശ്വരം: ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരം അസി.കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ ഉപവാസ സമരം നടത്തി.
ജില്ലയിലെ തൃക്കരിപ്പൂര്‍, ഹോസ്ദുര്‍ഗ്, കാസര്‍കോട്, വെള്ളരിക്കുണ്ട്, ഉദുമ എന്നീ എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെ ഭാരവാഹികളും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരും പങ്കെടുത്തു.
നീലേശ്വരം പാലക്കാട്ട് ശ്രീ പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ വെള്ളവയല്‍ കുഞ്ഞിക്കണ്ണന്‍ കാരണവര്‍ ഭദ്രദീപം കൊളുത്തിയതോടെ ഉപവാസ സമരത്തിന് തുടക്കമായി. എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.ടി.ലാലു അദ്ധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂര്‍ യുണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഹോസ്ദുര്‍ഗ് യൂണിയന്‍ സെക്രട്ടറി പി.വി.വേണുഗോപാലന്‍, യൂണിയന്‍ ഭാരവാഹികളായ കെ. കുമാരന്‍, ഗണേഷ് പാറക്കട്ട, ജയാനന്ദന്‍ പാലക്കുന്ന്, എ.സുകുമാരന്‍, കെ.നാരായണ, കെ. വി.ബാലകൃഷ്ണന്‍, വി.വി.വിജയന്‍, പി.സി.വിശ്വംഭരന്‍ പണിക്കര്‍, യോഗം ഡയറക്ടര്‍മാരായ സി. നാരായണന്‍, യു.ശ്രീധരന്‍, പി.കെ. വിജയന്‍, കെ.കുഞ്ഞികൃഷ്ണന്‍, വനിതാസംഘം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി സൗദ മോഹന്‍, ഹോസ്ദുര്‍ഗ് സെക്രട്ടറി ഗീതാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമരത്തിന് മുന്നോടിയായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ പ്രതാമാസ വേതനവും കുടിശികയും അനുവദിക്കാതെ ആചാരക്കാരോട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിക്കുന്ന അവഗണനക്കെതിരെ പ്രതഷേധം ഇരമ്പി.
എം.വി.ഭരതന്‍, എ. രാഘവന്‍, എ.ടി. വിജയന്‍, പി. ദേവരാജന്‍, പി.കരുണാകരന്‍, പി. ജോഷി, പി. സുതന്‍, പ്രശാന്ത് ചൂരിക്കൊവല്‍, കെ.കെ. രാജേന്ദ്രന്‍, ചന്ദ്രന്‍ ബിരിക്കുളം, പത്‌നാഭ കടപ്പുറം, കുഞ്ഞിരാമന്‍ ഇരിയണ്ണി, വെള്ളുങ്ങന്‍ മാസ്റ്റര്‍, കെ. വി. രാഘവന്‍, രാമകൃഷ്ണന്‍ പെരിയ, അജയന്‍, ടി.പി. നാരായണി, ഷീല രവീന്ദ്രന്‍, മോഹിനി ഹരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് ശേഷം വി.എം. സുഗുണന് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.
ആചാര സ്ഥാനികര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന പ്രതിമാസ വേതനം 5000 രൂപയായി ഉയര്‍ത്തുക, എട്ടു മാസത്തെ വേതന കുടിശിക ഉടന്‍ വിതരണം ചെയ്യുക, വേതനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റില്‍ പ്രത്യേകം ഫണ്ട് വകയിരുത്തുക, വേതനം അനുവദിക്കുന്നതിനായി പുതിയ അപേക്ഷകള്‍ വാങ്ങിക്കുവാന്‍ നടപടി സ്വീകരിക്കുക, ആചാരക്കര്‍ക്കുള്ള പ്രതിമാസ വേതനം ബാങ്ക് വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പ്രക്ഷോഭം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകുമെന്ന് യോഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
No comments:
Post a Comment