കാസര്‍കോട്: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം സ്ഥലമെടുപ്പിനുള്ള നിയമ തടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ എത്രയും വേഗം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് കൊച്ചി മെട്രോ സ്ഥലമെടുപ്പ് മാതൃകയിലുള്ള നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍,നാസര്‍ എടനീര്‍, ഹമീദ് മുസ്‌ല്യാര്‍ മുഗു, അഡ്വ. എന്‍.എ.ഖാലിദിന്റെ പിതാവ് മമ്മൂഞ്ഞിഹാജി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ അവതരിപ്പിച്ച വരവ് ചെലവ് കണക്കും സെക്രട്ടറി കെഇ.എ. ബക്കര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു.
സി.ടി.അഹമ്മദലി, ഹമീദലി ഷംനാട്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ്, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം.ശംസുദ്ദീന്‍ ഹാജി, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, ടി.ഇ.അബ്ദുള്ള, ടി.എ. മൂസ, എല്‍.എ. മഹമൂദ്ഹാജി, എം.എസ്. മുഹമ്മദ്കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി.ഹമീദലി, എം.അബ്ബാസ്, എ.എ.ജലീല്‍, ഷാഫി ഹാജി കട്ടക്കാല്‍,എം.പി. ജാഫര്‍, വി.പി.അബ്ദുല്‍ ഖാദര്‍, സയ്യിദ് ഹാദി തങ്ങള്‍, പി.എച്ച്.അബ്ദുല്‍ ഹമീദ്, ഇസ്മയില്‍ കീയൂര്‍, എ.എം. കടവത്ത്, സി.എച്ച്. മുഹമ്മദ്കുഞ്ഞിചായിന്റടി, സി.ബി.അബ്ദുല്ലഹാജി, എസ്.പി.സലാഹുദ്ദീന്‍, അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം.എ.യൂസുഫ്, എ.ബി. ഷാഫി, കെ. മുഹമ്മദ്കുഞ്ഞി, സി.കെ.പി. യൂസുഫ്ഹാജി, അഡ്വ. അബ്ദുല്ല ബേവിഞ്ച,ലത്തീഫ് ഉപ്പള ഗേറ്റ്, സി.കെ.കെ. മാണിയൂര്‍, പിബി. അഹമ്മദ്, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം ബംബ്രാണി, ഉസാം പള്ളങ്കോട്, കെ.പി. മുഹമ്മദ് അഷ്‌റഫ്, എം.കുഞ്ഞാമദ് പുഞ്ചാവി,എ.പി. ഉമ്മര്‍, എ.കെ.എം.അഷ്‌റഫ് സംബന്ധിച്ചു.
No comments:
Post a Comment