കാഞ്ഞങ്ങാട്: നൂറാം ജന്‍മശതാബ്ദി ആഘോഷിക്കുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.മാധവനെ കാലിക്കറ്റ് സര്‍വ്വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റീസേര്‍ച്ച് ചെയറിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
നെല്ലിക്കാട്ടെ കെ.മാധവന്റെ വസതിയിലെത്തിയാണ് കെ.മാധവന് ഉപഹാരം നല്‍കി പൊന്നാട അണിയിച്ച് ആദരിച്ചത്. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ. ജി.ഗോപകുമാര്‍ കെ.മാധവന് ഉപഹാരം സമര്‍പ്പിച്ചു.
സ്വാതന്ത്ര്യസമര ചരിത്രം പുതുതലമുറയിലേക്കെത്തിക്കാന്‍ സര്‍വ്വകലാശാല പഠനകേന്ദ്രം ഏര്‍പ്പെടുത്തുമെന്ന് വൈസ് ചാന്‍സ്‌ലര്‍ പറഞ്ഞു. ദേശസ്‌നേഹികളുടെ ചരിത്രം യുവതലമുറയിലെത്തിക്കാന്‍ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര സമര സേനാനികളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിവെക്കുമെന്ന് ഗോപകുമാര്‍ പറഞ്ഞു.
പ്രമുഖ ഗാന്ധിയന്‍ തായാട്ട് ബാലന്‍, സ്റ്റഡീസ് ചെയര്‍മാന്‍ ആര്‍.എസ്.പണിക്കര്‍, ടി.വി.ബാലകൃഷ്ണന്‍, എ.രാജഗോപാല്‍, ഡോ.സുരേന്ദ്രന്‍, കെ.വേദവ്യാസന്‍, എം.സി.കെ.വീരാന്‍, ടി.പി.ഗോപിനാഥ്, കെ.മാധവന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍, സെക്രട്ടറി സി.ബാലന്‍, ടി.മുഹമ്മദ് അസ്‌ലം, അജയകുമാര്‍ കോടോത്ത്, ശ്യാംകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment