തൃക്കരിപ്പൂര്‍: ജില്ലയിലെ ഫുട്‌ബോള്‍ കളിക്കാരുടെയും ആസ്വാദകരുടെയും ചിരകാല സ്വപ്നമായ ആധുനീക സിന്തറ്റിക്ക് സ്‌റ്റേഡിയം പണി പുരോഗമിക്കുന്നു. നിലം ഒരുക്കിയ ശേഷം നാല് ഭാഗത്തും കോണ്‍ക്രീറ്റ് ചെയ്ത് ഷീറ്റ് വിരിക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നു വരുന്നത് . ഇതിന് പിറകെ സ്‌റ്റേഡിയത്തിനകത്തെ വെള്ളം ഒഴുകി പോകാനുള്ള വലിയ പ്‌ളാസ്റ്റിക് അരിപ്പകള്‍ ഉറപ്പിച്ചാണ് മുകളില്‍ സിന്തറ്റിക് പിടിപ്പിക്കുന്നത് .
നിര്‍മ്മാണത്തിന് തടസ്സമായിരുന്ന ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിച്ചതോടെ പ്രവര്‍ത്തിക്ക് വേഗം കൈവന്നിട്ടുണ്ട് .
യു ഡി എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് ജില്ലക്ക് അനുവദിച്ച ആധുനീക സിന്തറ്റിക്ക് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ 2.75 കോടി രൂപ ഉള്‍പ്പെടെ 4.50 കോടി രൂപയാണ് അനുവദിച്ചത് . ഡല്‍ഹി ആസ്ഥാനമായ ശിവ നരേഷ് കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത് .
കേരളത്തില്‍ രണ്ട് ജില്ലകളില്‍ അനുവദിച്ച സിന്തറ്റിക് ടര്‍ഫ് മലബാറില്‍ കാസര്‍കോട് ജില്ലയില്‍ മാത്രമാണ് . തൃക്കരിപ്പുരിന്റെ ഫുട്‌ബോള്‍ പാരമ്പര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്‌റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ വിവിധ അംഗീകൃത ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇവിടെ നടത്താനുള്ള സംവിധാനമാവും . കിറ്റ്‌ക്കോയാണ് നിര്‍മ്മാണ ഉപദേശകര്‍ .
മഴക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായാല്‍ ജില്ലയിലെ പ്രഥമ സിന്തറ്റിക് സ്‌റ്റേഡിയം മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും പങ്കെടുപ്പിച്ച് ഉദ്ഘാടനം ജനകീയ ഉത്സവമാക്കണമെന്ന ആവശ്യം കായിക പ്രേമികളില്‍ നിന്നും വിവിധ ക്‌ളബ്ബുകളില്‍ നിന്നും ഇതിനകം ആവശ്യമുയര്‍ന്നിട്ടുണ്ട് . ഇതോടൊപ്പം ഈ സീസണിലെ സംസ്ഥാന തലത്തിലെ ലഭ്യമായ മത്സരം നടത്താണമെന്നും ആവശ്യമുണ്ട് .
No comments:
Post a Comment