കാഞ്ഞങ്ങാട്: (www.malabarflash.com)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ശാഖയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം. കാഞ്ഞങ്ങാട് രാംനഗര്‍ റോഡിന് സമീപത്തെ എസ്ബിഐ ശാഖയിലുള്ള പണം നിക്ഷേപിക്കുന്ന എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
എസ്ബിഐ ഓഫീസിന് മുന്‍വശത്ത് സ്ഥാപിച്ച എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ തകര്‍ത്ത നിലയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അതേ സമയം എടിഎം കൗണ്ടറില്‍ നിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.എസ്ബിഐ ഓഫീസിനകത്ത് രാത്രികാലങ്ങളില്‍ തോക്ക് ധാരികളായ സെക്യൂരിറ്റി ജീവനക്കാര്‍ കാവലുണ്ട്.
No comments:
Post a Comment