കാഞ്ഞങ്ങാട്: അവഗണിക്കപ്പെട്ട ഒരു വിദ്യാലയത്തെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്താന്‍ അരയി ഗവ.യുപി സ്‌കൂള്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയത്തിലേക്ക്. അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തില്‍ കഴിഞ്ഞ ഏഴ് മാസക്കാലമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി മൂന്ന് പുരസ്‌കാരങ്ങളാണ് വിദ്യാലയത്തെ തേടിയെത്തിയത്.
സര്‍ക്കാര്‍ സ്‌കൂള്‍ ബ്ലോഗുകള്‍ക്ക് ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ മല്‍സരത്തില്‍ യുപി വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയതിന് പുറമെ സമഗ്രവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ജില്ലാ കലക്ടറില്‍ നിന്നും ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സമഗ്ര പച്ചക്കറി കൃഷിക്ക് കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലാതല മല്‍സരത്തില്‍ മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്‌കാരം അരയി ഗവ.യുപി സ്‌കൂളിനെ തേടിയെത്തിയത്.
വിദ്യാലയ പരിസരം, കുട്ടികളുടെ വീടുകള്‍, ഉച്ചഭക്ഷണപ്പുരയുടെ മട്ടുപ്പാവ്, കണ്ടംകുട്ടിചാല്‍ പാടം എന്നിങ്ങനെ നാല് ഘട്ടങ്ങളിലായി ഒരു ക്വിന്റലോളം പച്ചക്കറികളാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മദര്‍ പിടിഎ, വനിതാവേദിയുടെ സഹകരണത്തോടെ വിളയിച്ചത്.
കൃഷിവകുപ്പ് കാഞ്ഞങ്ങാട് ഫീല്‍ഡ് ഓഫീസര്‍ പി.കെ.പ്രേമലതയുടെയും ഫീല്‍ഡ് അസിസ്റ്റന്റ് വിനോദിന്റേയും നിര്‍ദ്ദേശങ്ങള്‍ യഥാസമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വിളവ് നൂറുമേനിയിലെത്തിക്കാന്‍ സഹായകമായി.
സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.രാജന്‍, വികസന സമിതി ചെയര്‍മാന്‍ കെ.അമ്പാടി, മദര്‍ പിടിഎ പ്രസിഡന്റ് കെ.രജിത, വനിതാവേദി സെക്രട്ടറി കെ.സുമ, കണ്ടംകുട്ടിച്ചാല്‍ യുവശക്തി പുരുഷ സ്വയംസഹായ സംഘം, ഡിവൈഎഫ്‌ഐ അരയി യൂണിറ്റ്, ഹരിതസേന കണ്‍വീനര്‍ നിഖില രാഘവന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന് സജീവ പിന്തുണ നല്‍കി.
ആഗസ്റ്റ് മുതല്‍ അധ്യനവര്‍ഷാവസാനം വരെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയത് വിഷമില്ലാത്ത പച്ചക്കറി കൊണ്ടാണെന്ന് പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പറഞ്ഞു.
No comments:
Post a Comment