സീതാംഗോളി: സംസ്ഥാനതല കായിക മേളയില്‍ നിരവധി തവണ മികവ് തെളിയിച്ച താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളിക്ക് സമീപം ചൌക്കാറിലെ രേഷ്മ (18)യെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയതായിരുന്നു. രാവിലെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്കൂള്‍ പഠനകാലത്ത് സംസ്ഥാന തല കായിക മേളയില്‍ രേഷ്മ മികവ് തെളിയിച്ചിരുന്നു. 5,000 മീറ്റര്‍ ഓട്ട മത്സരം, ലോംഗ്ജംപ് എന്നീ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ലോംഗ്ജംപില്‍ റെക്കോര്‍ഡ് പ്രകടനവും കാഴ്ചവെച്ചിരുന്നു. കന്പ്യൂട്ടര്‍ പഠനം നടത്തിവരികയായിരുന്നു.
മെയ് മാസത്തില്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു രേഷ്മയുടെ മരണം. ആത്മഹത്യാകുറിപ്പ് എന്ന് കരുതുന്ന ഒരു എഴുത്ത് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. നാരായണ-അനിത ദന്പതികളുടെ ഏക മകളാണ് രേഷ്മ.
No comments:
Post a Comment