കാഞ്ഞങ്ങാട്: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത യുവാക്കളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ചു.
കാഞ്ഞങ്ങാട് ഞാണിക്കടവിലെ ജിതിന്‍(20), കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ സുധീഷ് (23) പടന്നക്കാട് കുറുന്തൂരില വിജേഷ് (29),ഞാണിക്കടവിലെ സനീഷ്(20) എന്നിവരാണ് അക്രമത്തിന് ഇരയായത്. സാരമായ പിരക്കുകളോടെ ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ ഒഴിഞ്ഞവളപ്പില്‍ വെച്ചാണ് നാലുയുവാ ക്കളും ആക്രമിക്കപ്പെട്ടത്. സുധീഷിന്റെ വിവാഹ നിശ്ചയം ഈയിടെ നടന്നിരുന്നു. സുധീഷ് വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയെ സംഘത്തില്‍ പെട്ട ചിലര്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും മൊബൈല്‍ നമ്പര്‍ ചോദിക്കുകയും പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.
ഇതിനെ ചോദ്യം ചെയ്ത ജിതിനെയും സുഹൃത്തുക്കളെയും പത്തോളം വരുന്ന സംഘം ക്രിക്കറ്റ് സ്റ്റമ്പ്, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ റിയാദ്, ഫൈസല്‍, ഫായിസ് ,റംഷീദ്, നവാസ് തുടങ്ങി പത്തോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അതേസമയം റിയാദ് (30), ഫായിസ് (17) എന്നിവരെ അടിയേറ്റ നിലയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment