കാഞ്ഞങ്ങാട്: കൂളിയങ്കാലിലെ നസീയയെ നീലേശ്വരം പേരോലിലെ ഭര്‍തൃഗൃഹത്തില്‍ ക്രൂരമായി പൊള്ളലേല്‍പിക്കാന്‍ ഉപയോഗിച്ച ഇസ്തിരിപ്പെട്ടി പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ട് കോടതിയില്‍ ഹാജരാക്കി.
ഒളിവില്‍പോയ പ്രതികളുടെ വീട് കഴിഞ്ഞദിവസം പൊലീസ് തുറന്നാണ് ഇസ്തിരിപ്പെട്ടി കസ്റ്റഡിയിലെടുത്തത്. നസീയയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും പൊള്ളിച്ചപ്പോള്‍ കത്തിക്കരിഞ്ഞ തൊലിയുടെ ഭാഗങ്ങള്‍ ഇസ്തിരിപ്പെട്ടിയില്‍ പറ്റിപ്പിടിച്ചത് കണ്ടെത്തി.
ഇസ്തിരിപ്പെട്ടി ഫോറന്‍സിക് പരിശോധനക്കായി കണ്ണൂര്‍ റീജണല്‍ ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് സിഐ പ്രേംചന്ദ്രന്‍ കോടതിക്ക് അപേക്ഷനല്‍കി. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ പ്രതികള്‍ക്കെതിരെ ചുമത്തിയ വധശ്രമക്കേസിന് ശക്തമായ തെളിവാകും.
പ്രതികളായ ഭര്‍ത്താവ് മുഹമ്മദ് ഫൈസല്‍, സഹോദരി ഡോ. നാദിറ, ഉമ്മ ഫാത്തിമ എന്നിവരെ ഇനിയും പിടികൂടാന്‍ പൊലീസിനായില്ല. പ്രതികളുടെ തൈക്കടപ്പുറം, ഒഴിഞ്ഞവളപ്പ് എന്നിവിടങ്ങളിലെ ബന്ധുവീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.
സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുംവിധത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീയയെ സന്ദര്‍ശിച്ച ശേഷം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
No comments:
Post a Comment