കാസര്‍കോട്: (www.malabarflash.com) പള്ളികള്‍ വെറും കെട്ടിടങ്ങള്‍ മാത്രമാണെന്ന സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവന വിവരക്കേടും അവജ്ഞതയോടെ തള്ളിക്കളയേണ്ടവയാണെന്നും മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
1947 ലെ സ്ഥിതിയനുസരിച്ച് ഇന്ത്യയിലെ ആരാധനാലയങ്ങള്‍ നിലനിര്‍ത്തപ്പെടുകയെന്നത് ഭരണഘടനാ പരമായ അവകാശമാണ്. ഈ അവകാശത്തിന്റെ കടക്ക് കത്തിവെക്കാനുള്ള ഗൂഢനീക്കത്തിനാണ് സ്വാമി തുനിയുന്നത്. അറബ് രാജ്യങ്ങളെ ഉദാഹരിച്ച് സ്വാമി പള്ളികള്‍ തകര്‍ക്കാമെന്ന് പറയുന്നത് പള്ളികളുടെ വിധി വ്യക്തികളോ ഭരണാധികാരികളോ അല്ല നിശ്ചയിക്കേണ്ടത്.
അന്ധമായ ഇസ്‌ലാമിക വിരുദ്ധതയുടെ ആള്‍രൂപമായ സുബ്രഹ്മണ്യ സ്വാമി ഭാരതത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്നും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ഭാരവാഹികളായ എ.അബ്ദുല്‍ റഹ്മാന്‍, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, കല്ലട്ര മാഹിന്‍ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, കെ.ഇ.എ ബക്കര്‍, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ ചര്‍ച്ചയില്‍ സംബന്ധിച്ചു.
No comments:
Post a Comment