ഉദുമ: (www.malabarflash.com) ജൈവകൃഷിയുടെ മേന്മയറിഞ്ഞ കര്‍ഷകക്കൂട്ടായ്മയുടെ വിജയഗാഥയറിയണമെങ്കില്‍ ഉദുമ ബാരയില്‍ പോകണം. അഞ്ചര ഹെക്ടറോളം വയലില്‍ തഴച്ചുവളരുന്ന വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പിലൂടെ എഴുപതോളം കര്‍ഷക കുടുംബങ്ങള്‍ ഇവിടെ വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നു.
പൂര്‍ണമായും ജൈവകൃഷിയാണ് ഇവര്‍ നടത്തുന്നത്. രാസവളത്തിനുപകരം ചാണകവും, പച്ചിലയും വേപ്പിന്‍പിണ്ണാക്കും, ജീവാമൃതവുമാണ് ഉപയോഗിക്കുന്നത്.
നന്മ, മേന്മ, ശക്തി, വേപ്പെണ്ണ തുടങ്ങിയ ജൈവ കീടനാശിനികള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രയോഗിച്ച് കീടങ്ങളെ തുരത്താനും ഇവിടത്തെ ഗ്രാമീണര്‍ പഠിച്ചുകഴിഞ്ഞു.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ പോലുള്ള ഏജന്‍സികള്‍ വിപണി കണ്ടെത്താന്‍ കര്‍ഷകരെ സഹായിക്കുന്നില്ലെന്നുള്ള പരാതിയും കര്‍ഷകര്‍ക്കുണ്ട്.
ഉദുമ കൃഷിഭവനുകീഴിലെ ബാര പച്ചക്കറി ക്ലസ്റ്ററിന്റെ പ്രവര്‍ത്തകരാണ് വയലില്‍ പച്ചക്കറിക്കൃഷി നടത്തുന്നത്. ബാര, ആടിയത്ത്, മുല്ലച്ചേരി, മാങ്ങാട്, എന്നിവിടങ്ങളിലാണ് കൃഷിയിറക്കിയിട്ടുള്ളത്.
പയര്‍, പാവല്‍, വെണ്ട, വഴുതന, കോവല്‍, നരമ്പല്‍, ചീര, പച്ചമുളക്, മധുരക്കിഴങ്ങ്, മത്തന്‍, കുമ്പളം, വെള്ളരി, പടവലം തുടങ്ങി മിക്കയിനം പച്ചക്കറികളും ഇവിടെയുണ്ട്. പയര്‍, വെണ്ട, മത്തന്‍, വെള്ളരി എന്നിവയില്‍നിന്നും മികച്ച വിളവ് ലഭിക്കുന്നു.(www.malabarflash.com)
പയര്‍, പാവല്‍, വെണ്ട, വഴുതന, കോവല്‍, നരമ്പല്‍, ചീര, പച്ചമുളക്, മധുരക്കിഴങ്ങ്, മത്തന്‍, കുമ്പളം, വെള്ളരി, പടവലം തുടങ്ങി മിക്കയിനം പച്ചക്കറികളും ഇവിടെയുണ്ട്. പയര്‍, വെണ്ട, മത്തന്‍, വെള്ളരി എന്നിവയില്‍നിന്നും മികച്ച വിളവ് ലഭിക്കുന്നു.(www.malabarflash.com)
പൂര്‍ണമായും ജൈവകൃഷിയാണ് ഇവര്‍ നടത്തുന്നത്. രാസവളത്തിനുപകരം ചാണകവും, പച്ചിലയും വേപ്പിന്‍പിണ്ണാക്കും, ജീവാമൃതവുമാണ് ഉപയോഗിക്കുന്നത്.
നന്മ, മേന്മ, ശക്തി, വേപ്പെണ്ണ തുടങ്ങിയ ജൈവ കീടനാശിനികള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രയോഗിച്ച് കീടങ്ങളെ തുരത്താനും ഇവിടത്തെ ഗ്രാമീണര്‍ പഠിച്ചുകഴിഞ്ഞു.
ഉദുമ കൃഷിഭനുകീഴില്‍ കഴിഞ്ഞവര്‍ഷമാണ് കര്‍ഷകക്കൂട്ടായ്മ രൂപവത്കരിച്ചത്. പ്രവര്‍ത്തനമികവിന് അംഗീകാരമായി ആ വര്‍ഷം തന്നെ എ ഗ്രേഡും കിട്ടി.
പച്ചക്കറിയുടെ വിപണികണ്ടെത്തലാണ് ഇവിടെയും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചെര്‍ക്കള വരെയുള്ള ചെറു പട്ടണങ്ങളിലെ കടകളില്‍ കിട്ടിയവിലയ്ക്ക് വില്‌ക്കേണ്ട ഗതികേട് നിലവിലുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
പച്ചക്കറിയുടെ വിപണികണ്ടെത്തലാണ് ഇവിടെയും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചെര്‍ക്കള വരെയുള്ള ചെറു പട്ടണങ്ങളിലെ കടകളില്‍ കിട്ടിയവിലയ്ക്ക് വില്‌ക്കേണ്ട ഗതികേട് നിലവിലുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ പോലുള്ള ഏജന്‍സികള്‍ വിപണി കണ്ടെത്താന്‍ കര്‍ഷകരെ സഹായിക്കുന്നില്ലെന്നുള്ള പരാതിയും കര്‍ഷകര്‍ക്കുണ്ട്.
എ ഗ്രേഡ് ലഭിച്ചതുകൊണ്ട് സ്വന്തംനിലയില്‍ വിപണനകേന്ദ്രം തുടങ്ങാന്‍ 6.30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ ഉദുമയിലോ, പാലക്കുന്നിലോ വിപണനകേന്ദ്രം തുറക്കാനുള്ള ശ്രമവും കര്‍ഷകര്‍ തുടങ്ങിക്കഴിഞ്ഞു.
സ്വന്തമായുള്ള സ്ഥലത്തിനൊപ്പം, പാട്ടത്തിനെടുത്തവയലിലും കൃഷിയിറക്കിയിട്ടുണ്ട്.
ഉദുമ കൃഷിഭവനിലെ കൃഷിഓഫീസര്‍ കെ.എന്‍.ജ്യോതികുമാരിയും സഹപ്രവര്‍ത്തകരും, കാസര്‍കോട് സി.പി.സി.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞ ഡോ. കെ.ലീനയും വേണ്ട നിര്‍േദശങ്ങള്‍ നല്കുന്നതും കര്‍ഷകര്‍ക്ക് സഹായകമാകുന്നു. (www.malabarflash.com)

എം.കൊട്ടന്‍ പ്രസിഡന്റും, കെ.ഹരിഹരന്‍ കണ്‍വീനറുമായ ഒമ്പതംഗ കമ്മിറ്റിയാണ് കര്‍ഷകക്കൂട്ടായ്മയെ നിയന്ത്രിക്കുന്നത്.
No comments:
Post a Comment