മേപ്പാടിയില്‍നിന്നു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.
റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച കാര്‍ ബൈപാസില്‍ ശ്മശാനത്തിനു സമീപം പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു കാര്‍ വെട്ടിപ്പൊളിച്ചു പരിക്കേറ്റവരെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ വഴിമധ്യേ മരിച്ചു.
അപകടത്തെത്തുടര്‍ന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൊടുംവളവും ഇറക്കവുമുള്ള ഇവിടത്തെ വളവ് നിവര്‍ത്തണമെന്നും റോഡരികില്‍ സംരക്ഷണ ഭിത്തിയും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കണമെന്നും റോഡില്‍ ഹമ്പ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണു മണിക്കൂറുകളോളം റോഡ് ഉപരോധിച്ചത്.
No comments:
Post a Comment