കാഞ്ഞങ്ങാട്: ഗര്‍ഭാവസ്ഥയിലുണ്ടായ ക്രൂരമര്‍ദ്ദനവും പീഢനവും മൂലം ചാപിള്ളയെ പ്രസവിച്ച യുവതിക്ക് ഭര്‍ത്താവ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പ്രതിമാസം 5000 രൂപ വീതം ചിലവിന് നല്‍കാനും കോടതി വിധിച്ചു.
രാവണേശ്വരം മൂക്കൂടിലെ കൊറഗന്റെ മകള്‍ അംബികയ്ക്ക് (30) ഭര്‍ത്താവ് ചീമേനി ചെമ്പ്രകാനത്തെ സണ്ണി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും 5000 രൂപ ചിലവിന് നല്‍കാനുമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതി വിധിച്ചത്.
ഇതിനു പുറമെ സ്ത്രീധനമായി നല്‍കിയ 8 പവന്‍ സ്വര്‍ണ്ണം അംബികയ്ക്ക് തിരിച്ച് നല്‍കാനും
ഇതിനു പുറമെ സ്ത്രീധനമായി നല്‍കിയ 8 പവന്‍ സ്വര്‍ണ്ണം അംബികയ്ക്ക് തിരിച്ച് നല്‍കാനും
ആശുപത്രി ചെലവിനത്തില്‍ 20000 രൂപ നല്‍കാനും യുവതിക്ക് താമസ സൗകര്യമൊരുക്കി കൊടുക്കാനും കോടതി ഉത്തരവിട്ടു. താമസ സൗകര്യമുണ്ടാക്കിയില്ലെങ്കില്‍ വാടകയ്ക്ക് താമസിക്കുന്നതിന് അംബികയ്ക്ക് സണ്ണി 2500 രൂപ കൂടി നല്‍കണം.
2010 മെയ് 31 നാണ് സണ്ണി അംബികയെ വിവാഹം ചെയ്തത്.വിവാഹവേളയില്‍ അംബികയുടെ വീട്ടുകാര്‍ സണ്ണിക്ക് 8 പവന്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് സണ്ണി അംബികയെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭണിയായ അംബികയെ എട്ടാം മാസത്തില്‍ സണ്ണി ക്രൂരമായി മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തതിനാല്‍ യുവതി ചാപിള്ളയെയാണ് പ്രസവിച്ചത്.
പ്രസവത്തിനായി അംബികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും പ്രസവിച്ചപ്പോഴും സണ്ണി തിരിഞ്ഞുനോക്കുകയോ ചിലവിന് നല്‍കുകയോ ചെയ്തില്ല. പ്രസവ ശേഷം അംബിക സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് സണ്ണിക്കെതിരെ അംബിക ഗാര്‍ഹിക പീഢനത്തിന് കോടതിയില്‍ ഹരജി നല്‍കിയത്.
No comments:
Post a Comment