തിരുവല്ല: (www.malabarflash.com)ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ച കേസില്‍ കാമുകിയുടെ സഹോദരന്‍ അറസ്റ്റില്‍. നെടുമ്പ്രം തോപ്പില്‍ തെക്കേതില്‍ സുധീര്‍ (പ്രസാദ്-29) വീടിനുള്ളില്‍ കുത്തേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് കുട്ടനാട് കിടങ്ങറ വെസ്റ്റ് കിഴക്കേപ്പുറം കരയില്‍ കരിമത്ത്‌ശേരില്‍ സുധീഷ്‌കുമാറിനെ (29) യാണ് അറസ്റ്റ് ചെയ്തത്. പൂവം കള്ളുഷാപ്പിലെ ചെത്തു തൊഴിലാളിയാണ്. ചങ്ങനാശേരിയിലെ ബാറിനു സമീപത്തുനിന്നാണ് തിരുവല്ല സിഐ വി. രാജീവ്, പുളിക്കീഴ് എസ്‌ഐ ഇ. എ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.
ബിരുദാനന്തര ബിരുദധാരിയും അധ്യാപികയുമായ സുധീഷിന്റെ സഹോദരിയും സുധീറുമായുള്ള പ്രണയ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏഴു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നെടുമ്പ്രത്തുള്ള സുധീഷ്‌കുമാറിന്റെ മാതൃ സഹോദരിക്കൊപ്പം യുവതി താമസിക്കുമ്പോഴാണ് ഇരുവരും അടുത്തത്. ഇവരുടെ പ്രണയം അറിഞ്ഞ് താന്‍ താക്കിതു ചെയ്തതുമൂലം ആ ബന്ധം തുടരില്ലെന്നു സഹോദരി സത്യം ചെയ്തിരുന്നു.
അതു മറികടന്ന് ഇരുവരും റജിസ്റ്റര്‍ വിവാഹം കഴിച്ചെന്ന് അറിഞ്ഞത് തന്നെ വേദനിപ്പിച്ചെന്നും അധ്യാപിക ജോലിയിലെത്തിയ സഹോദരിയെ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലേക്ക് അയയ്ക്കുന്നതിലുള്ള മനോവിഷമമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

No comments:
Post a Comment