മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും മുസ്‌ലിംകള്‍ക്കുള്ള അധിക
സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. അഞ്ച് ശതമാനം അധിക സംവരണമാണ് റദ്ദാക്കിയത്.
കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരാണ് മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനവും മറാത്തികള്‍ക്ക് 16 ശതമാനവും സംവരണമാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. എന്നാല്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം വിദ്യാഭ്യാസ മേഖലയില്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ ഹമാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ തന്നെ പോകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംവരണം നല്‍കുന്നതിന്റെ ആവശ്യകത വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബീഫ് വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഫദ്‌നാവിസ് സര്‍ക്കാര്‍ നിരോധിച്ചത് വലിയ വിവാദമായിരുന്നു.
No comments:
Post a Comment