കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലിന്റെ ഗോവണിക്കടിയില്‍ നിന്നു രണ്ടു കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര ആഭ്യന്തര ടെര്‍മിനലുകള്‍ക്കിടയിലെ ഗോവണിക്കടിയില്‍ നിന്നാണു സ്വര്‍ണം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയാണു സംഭവം. പേപ്പറില്‍ പൊതിഞ്ഞു ഗോവണിക്കടിയില്‍ ഒളിപ്പിച്ച സ്വര്‍ണം വിമാനത്താവള ശുചീകരണ തൊഴിലാളികളാണ് കണ്ടത്. ഇവര്‍ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെടുത്തു കസ്റ്റംസിനു കൈമാറി. പൊതിക്കുള്ളില്‍ ഓരോ കിലോ വീതമുള്ള രണ്ടു സ്വര്‍ണക്കട്ടികളാണുണ്ടായിരുന്നത്.
പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില വരും. കരിപ്പൂരില്‍ ഇതേ രീതിയില്‍ മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ട്.

No comments:
Post a Comment