ഉദുമ: (www.malabarflash.com) 33 വര്‍ഷത്തെ സേവനത്തിനുശേഷം ഉദുമയോട് വിടപറയുന്ന റഫീഖ് മാഷിന് നാട് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ കമ്മിററിയും ഒരുക്കിയ റഫീഖ് മാഷിന് സ്‌നേഹപൂര്‍വ്വം എന്ന് നാമകരണം ചെയ്ത പരിപാടിയിലേക്ക് നാടിന്റെ പ്രിയപ്പെട്ട മാഷിനെ സ്‌നേഹിക്കുന്നവരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരുമടക്കം നിരവധിപേര്‍ എത്തിച്ചേര്‍ന്നു.
1982 ല്‍ ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ അറബിക് അധ്യാപകനായി എത്തിയ റഫീഖ് മാഷ് 33 വര്‍ഷം തുടര്‍ച്ചയായി തുടര്‍ച്ചയായി സ്‌കൂളില്‍ സേവനമനുഷ്ഠിച്ചു.
ഒരു അധ്യാപകന്‍ എന്നതിലുപരി ഉദുമക്കാരുടെ സ്‌നേഹവും സ്‌കൂളിന്റെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ഉന്നതിയിലെത്തിച്ചശേഷം വിശ്രമ ജീവിതത്തിന് വേണ്ടി മാഷിന്റെ സ്വദേശമായ കോഴിക്കോട്ടേക്ക് മടങ്ങുമ്പോള്‍ അത് ഉദുമയുടെ തീരാനഷ്ടമായി മാറുകയാണ്.
ഒരു അധ്യാപകന്‍ എന്നതിലുപരി ഉദുമക്കാരുടെ സ്‌നേഹവും സ്‌കൂളിന്റെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ഉന്നതിയിലെത്തിച്ചശേഷം വിശ്രമ ജീവിതത്തിന് വേണ്ടി മാഷിന്റെ സ്വദേശമായ കോഴിക്കോട്ടേക്ക് മടങ്ങുമ്പോള്‍ അത് ഉദുമയുടെ തീരാനഷ്ടമായി മാറുകയാണ്.
റെയില്‍വേ ട്രാക്കും റോഡും കടന്ന് സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്താതെ സ്‌കൂളിലെ ഡിവിഷന്‍ നഷ്ടപ്പെടുന്ന അവസ്ത സംജാതമായപ്പോള്‍ താന്‍ പഠിപ്പിച്ചു വലുതാക്കിയ ശിഷ്യന്‍മാരുടെ വീടുകളിലെത്തി അവരുടെ മക്കളെയും ബന്ധുക്കളുടെ കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ ഏറെ പരിശ്രമിച്ച റഫീഖ് മാഷ് വിടവാങ്ങുമ്പോള്‍ ഉദുമ സംസ്ഥാന പാതയ്ക്കരികിലെ ഇടുങ്ങിയ ക്ലാസ് മുറികളും അസൗകര്യങ്ങളുമെല്ലാം മാറി ഈച്ചിലിങ്കാലില്‍ വിശാലമായ സ്ഥലത്ത് മനോഹരമായ കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളുമായി തല ഉയര്‍ത്തി നിക്കുകയാണ് ഉദുമ ഇസ്‌ലാമിയ സ്‌കൂള്‍.
എളിമയും വിനിമയും കൊണ്ട് ഒരു നാടിന് വെളിച്ചം പകര്‍ന്ന റഫീഖ് മാഷിനെ ഉദുമക്കാര്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്ന് യാത്രയപ്പ് സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. താന്‍ ജോലി നിര്‍ത്തിപോവുകയാണെങ്കിലും എന്റെ മനസ്സ് എന്നും ഉദുമയ്‌ക്കൊപ്പമുണ്ടാകുമെന്ന് റഫീഖ് മാഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ അത് ഒരു നാട് നല്‍കിയ സ്‌നേഹത്തിനുള്ള ഏറ്റവും മികച്ച നന്ദിവാക്കായി മാറി.
പരിപാടിയുടെ ഉദ്ഘാടനം ബേക്കല്‍ എ.ഇ.ഒ രവിവര്‍മ്മന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മാനേജിംങ് കമ്മിറ്റിയുടെ ഉപഹാര സമര്‍പ്പണം ക.എ. മുഹമ്മദലിയും മൊമന്റോ മാനേജിംങ് കമ്മിറ്റി സെക്രട്ടറി കെ.ബി.എം. ഷെരീഫും, പി.ടി.എയുടെ ഉപഹാരം അബ്ദുള്‍ ഖാദര്‍ കെ.എം. ബങ്കണയും മെമന്റോ സത്താര്‍ മുക്കുന്നോത്തും റഫീഖ് മാഷിന് നല്‍കി.
ഗ്രീന്‍സ്റ്റാര്‍ മുക്കുന്നോത്ത്, ടി.കെ. ഫാമിലി തെക്കേക്കര, മദര്‍ പി.ടി.എ കമ്മിററി എന്നിവരും ഉപഹാരം നല്‍കി.പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉദുമ മഹല്‍ കൂട്ടായ്മയ്‌യും ഈസ്‌ക് ഈച്ചിലിങ്കാലും ചേര്‍ന്ന് ആക്ടീവ സ്‌കൂട്ടര്‍ റഫീഖ് മാഷിന് സമ്മാനിച്ചു.
സപ്ലിമെന്റ് പ്രകാശനം അഷറഫ് മുക്കുന്നോത്തിന് നല്‍കി ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ടി.കെ. അഹമ്മദ് ഷാഫി, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, ഖാദര്‍ കാത്തീം, ബഹു: എം.എം ഷാഫി എരോല്‍, മൂസ മൂലയില്‍, ശരീഫ് എരോല്‍, ശംസുദ്ദീന്‍ ബങ്കണ, പി. അബ്ദുല്ല ഹാജി, കെ.എ അബൂബക്കര്‍, മുഹമ്മദ്കുഞ്ഞി ഹാജി പളളം, ശശിധരന്‍ മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി എരോല്‍ ഹാഷിം പാക്യാര, മുഹമ്മദ് ഹസീബ്. ടി.കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വഗതവും, സുജിത്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും അരങ്ങേറി.
No comments:
Post a Comment