കാഞ്ഞങ്ങാട് :[www.malabarflash.com] മൂന്ന് വര്‍ഷം മുമ്പ് ശരീരത്തിനെ കാര്‍ന്നു തിന്നു തുടങ്ങിയ ക്യാന്‍സര്‍ ചികിത്സയിലൂടെ ഭേദമാക്കിയ സന്ധ്യാമോളില്‍ വീണ്ടും ഈ രോഗം പിടിമുറുക്കി. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ബന്തടുക്ക മാണി മൂലയിലെ മണികണ്ഠന്റെ ഭാര്യ കെ ജി സന്ധ്യമോള്‍ (32) മരണത്തിനു കീഴടങ്ങി.
ബാംഗ്ളൂര്‍ വോള്‍ഗാ കമ്പനിയില്‍ ഭര്‍ത്താവിനോടൊപ്പം ജോലി ചെയ്യുന്ന സന്ധ്യാമോള്‍ക്ക് മൂന്ന് വര്‍ഷം മുമ്പാണ് ക്യാന്‍സര്‍ രോഗം ബാധിച്ചത്. മണിപ്പാല്‍, തിരുവനന്തപുരം ആശുപത്രികളില്‍ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ രണ്ടര വര്‍ഷം മുമ്പ് രോഗം ഏതാണ്ട് വിട്ടുമാറിയതായിരുന്നു.
കുറച്ച് ദിവസം മുമ്പ് അപ്രതീക്ഷിതമായി വീണ്ടും ക്യാന്‍സര്‍ രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യാമോള്‍ മരണപ്പെടുകയായിരുന്നു.
കോട്ടയം പാലാ മേലമ്പാറ തറവാട്ടിലെ ഗോപാലകൃഷ്ണന്‍ നായരുടെയും ദേവകി അമ്മയുടെയും സന്ധ്യ. വിഷ്ണു, വൈഷ്ണവ് എന്നിവര്‍ മക്കളാണ്. കാസര്‍കോട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം അംഗം അഡ്വ. കെ ജി ബീന, ചീമേനിയിലെ ഷൈന്‍ സ്റ്റുഡിയോ ഉടമ കെ ജി ബിന്ദു എന്നിവര്‍ സഹോദരങ്ങളാണ്.
സി പി ഐ കള്ളാര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബി രത്‌നാകരന്‍ നമ്പ്യാര്‍ സഹോദരി അഡ്വ. കെ ജി ബീനയുടെ ഭര്‍ത്താവാണ്. മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഉച്ചയോടെ മാണിമൂലയിലെ ഭര്‍തൃ ഗൃഹത്തിലേക്ക് കൊണ്ടുപോയി ശവ സംസ്‌കാരം അവിടെ നടക്കും.
No comments:
Post a Comment