കാഞ്ഞങ്ങാട് :[www.malabarflash.com] കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞത് ജില്ലാ ആശുപത്രിയില്‍ മൂന്ന് വനിതാ ഡോക്ടര്‍മാര്‍.
വിഷാദ രോഗം ബാധിച്ച് അമിതമായി അനസ്‌തേഷ്യ കുത്തി വെച്ച് ജീവനൊടുക്കിയ ഗൈനക്കോളജിസ്റ്റ് ഡോ.വി ലീല(41), പനി ബാധിച്ച് മരണപ്പെട്ട നേത്രരോഗ വിദഗ്ധ ഡോ. സിമി ഹസന്‍ (43) ആന്ധ്രാ പ്രദേശിലെ ചിറ്റൂരില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഗൈനക്കോളജിസ്റ്റ് ഡോ. ആശ നമ്പ്യാര്‍(37) എന്നിവരാണിവര്‍.
വിഷാദ രോഗം ബാധിച്ച് അമിതമായി അനസ്‌തേഷ്യ കുത്തി വെച്ച് ജീവനൊടുക്കിയ ഗൈനക്കോളജിസ്റ്റ് ഡോ.വി ലീല(41), പനി ബാധിച്ച് മരണപ്പെട്ട നേത്രരോഗ വിദഗ്ധ ഡോ. സിമി ഹസന്‍ (43) ആന്ധ്രാ പ്രദേശിലെ ചിറ്റൂരില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഗൈനക്കോളജിസ്റ്റ് ഡോ. ആശ നമ്പ്യാര്‍(37) എന്നിവരാണിവര്‍.
2013 ആഗസ്റ്റ് 23 ന് വൈകുന്നേരമാണ് തോയമ്മലിലെ കാസര്‍കോട് ജില്ലാ ജയിലിന് എതിര്‍വശത്തുള്ള ഇരുനില വാടക വീട്ടില്‍ താമസിക്കുക.യായിരുന്ന ഡോ. വി ലീല സിറിഞ്ചില്‍ അനസ്‌തേഷ്യ മരുന്ന് നിറച്ച് കുത്തി വെച്ച് ആത്മഹ്യ ചെയ്തത്. പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ കുമാറിന്റെ ഭാര്യയാണ് കാസര്‍കോട് പൈവളിഗെ ഓട്ടപടവ് സ്വദേശിനിയായ ലീല.
സംഭവ ദിവസം വൈകുന്നേരം 4 മണിയോടെ മകന്‍ പ്രണവ് സ്‌കൂള്‍ വിട്ട് താമസസ്ഥലത്ത് എത്തിയപ്പോഴാണ് മാതാവിനെ അബോധാവസ്ഥയില്‍ കണ്ടത്. മാതാവ് ഉറങ്ങുകയായിരുന്നുവെന്നാണ് പ്രണവ് ആദ്യം കരുതിയത്. പിന്നീട് ഡോ. അനില്‍കുമാര്‍ വീട്ടിലെത്തിയപ്പോഴാണ് ലീലയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം 5.30 മണിയോടെ മരണം സ്ഥിരീകരിച്ചു. ഡോ. ലീല ജോലി സംബന്ധമായി കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നു.
നേത്രരോഗവിദഗ്ധ ഡോ. സിമി ഹസന്റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 2013 ഡിസംബര്‍ 10 നാണ് സിമി ഹസനെ മരണം കീഴടക്കിയത്. കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിനടുത്ത് താമസിക്കുകയായിരുന്ന ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. പനി ബാധിച്ച് കാഞ്ഞങ്ങാട്ട് ചികിത്സ തേടിയ ഡോക്ടറെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ആന്ധ്രയില്‍ വാഹനാപകടത്തില്‍ ഇതേ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശാ നമ്പ്യാരും മരണപ്പെട്ടതും അപ്രതീക്ഷിതമായാണ്. ഭര്‍ത്താവ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ സി ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സന്തോഷ്, മക്കളായ ഹരികൃഷ്ണന്‍, അശ്വിന്‍ എന്നിവരോടൊപ്പം തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്രക്കിടയിലാണ് ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അശ്വിന്‍ ഒഴികെ മൂന്ന് പേരും മരണപ്പെട്ടു.
No comments:
Post a Comment