നെടുങ്കണ്ടം: മോട്ടോര്‍ കേബിളില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. താന്നിമൂട് കട്ടുപ്പാറയില്‍ അഷറഫ്-അന്‍സിയ ദമ്പതികളുടെ ഏക മകന്‍ രണ്ടര വയസ്സുള്ള അഷ്‌കര്‍ മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിന്റെ കേബിളില്‍നിന്നുമാണ് വൈദ്യുതാഘാതമേറ്റത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഷ്‌കര്‍ കേബിളിലെ പൊട്ടിയ ഭാഗത്ത് ഒട്ടിച്ചിരുന്ന ഇന്‍സുലേഷന്‍ ടേപ്പ് പൊളിച്ച്‌നോക്കുകയായിരുന്നു.
കുഞ്ഞിന് വൈദ്യുതാഘാതമേറ്റതോടെ മാതാവ് ഉടന്‍തന്നെ മോട്ടോര്‍ ഓഫ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞിന് വൈദ്യുതാഘാതമേറ്റതോടെ മാതാവ് ഉടന്‍തന്നെ മോട്ടോര്‍ ഓഫ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
No comments:
Post a Comment