ആറ്റിങ്ങല്‍:(www.malabarflash.com) മകളുടെ വിവാഹത്തിന് മുന്നോടിയായി നാല് യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കിയ പ്രവാസിയുടെ മാതൃക.
അബൂദബിയില്‍ എക്സ്പോര്‍ട്ടിങ് കമ്പനി നടത്തുന്ന മണനാക്ക് പെരുങ്കുളം ഇബ്നാഗാര്‍ഡനില്‍ എം.കെ. ഇഖ്ബാലാണ് സാമ്പത്തിക പരാധീനതകള്‍ കാരണം ബുദ്ധിമുട്ടിയിരുന്ന നാല് പെണ്‍കുട്ടികളുടെ വിവാഹം നടത്തിയത്.ഇഖ്ബാലിന്‍െറ മകള്‍ ഇബ്നാ ഇഖ്ബാലിന്‍െറയും കല്ലമ്പലം സ്വദേശി ഡോ. തന്‍സീറിന്‍െറയും വിവാഹം ഈമാസം ഒമ്പതിനാണ്. പെരുങ്കുളം അല്‍ബുര്‍ഹാനിലായിരുന്നു സമൂഹവിവാഹം.
ചിലക്കൂര്‍ സ്വദേശികളായ സനൂജ-നിഷാം, ചടയമംഗലം സ്വദേശിനി തന്‍സീന-പനവൂര്‍ സ്വദേശി അന്‍ശാദ്, കന്യാകുളങ്ങര സ്വദേശിനി ഷംല-ഓയൂര്‍ സ്വദേശി ഷംനാദ്, വര്‍ക്കല നടയറ സ്വദേശികളായ ഫാരിഷ-ഷാലു എന്നിവരാണ് വിവാഹിതരായത്.
കെ.പി. അബൂബക്കര്‍ ഹസ്രത്ത്, വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇഖ്ബാലിന്‍െറ സഹോദരന്‍ സലീമിന്‍െറ മകളുടെ വിവാഹത്തിന് മുന്നോടിയായും സമൂഹവിവാഹം നടത്തിയിരുന്നു.
No comments:
Post a Comment