Latest News

മുസ്‌ലിം യൂത്ത്‌ലീഗ് യുവകേരള യാത്ര; ആവേശം ഗള്‍ഫിലും

ദുബൈ:[www.malabarflash.com] വര്ഗീയതെക്കെതിരെ മതേതര കേരളമെന്ന പ്രമേയവുമായി യൂത്ത് ലീഗ് ആദ്ധ്യക്ഷന്‍ സാദിഖലി നയിക്കുന്ന യാത്രയുടെ ആവേശം പ്രവാസികളിലും അലത്തല്ലുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന യുവകേരള യാത്രക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ദുബായ് കെ. എം.സി.സി ഉദുമ പഞ്ചയാത്ത് കമ്മിറ്റി റാലിയും സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു.

റാലി ദേര നൈഫില്‍ മണ്ഡലം ആക്ടിംഗ് പസിഡന്റ് അഷ്‌റഫ് ബോസ്സ് ഉദ്ഘാടനം ചെയ്തു .
റാലിക് പഞ്ചായത്ത് ഭാരവാഹികളായ അസ്‌ലം കോട്ടപ്പാറ, ഹാഷിം ഉദുമ പടിഞ്ഞാര്‍, ഉബൈദ്, അബ്ദുല്‍ റഹ്മാന്‍, ആഷിഫ് കാപ്പില്‍, റഷീദ് കോട്ടിക്കുളം, നൗഷാദ് ഷാലിമാര്‍, സബാഹിര്‍ ഹദ്ദാദ്, മിന്‍ഷാദ് നാലാംവാതുക്കല്‍, യുസുഫ്, ഹസീബ് പളളിക്കര, ഷമീര്‍ പരപ്പ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
കെ എം സി സി ആസ്ഥാനത്ത് നടന്ന സൗഹൃദ കൂട്ടായ്മ അസ്‌ലം കോട്ടപ്പാറയുടെ അദ്ധ്യക്ഷതയില്‍ ജില്ല പ്രസിഡന്റ് ഹംസ തൊട്ടി ഉല്‍ഘാടനം ചെയ്തു. ഉബൈദ് ചേറ്റുവ, ആബ്ദുല്ല ആറങ്ങാടി, ഹനീഫ് ടി ആര്‍, അഷ്‌റഫ് ബോസ്സ്, റഫീഖ് മാങ്ങാട്, മുഹമ്മദ് മാങ്ങാട്, താജുദ്ദീന്‍ കോട്ടിക്കുളം, ഇസ്മായില്‍ നാലാം വാതുക്കല്‍, റിയാസ് മുല്ലച്ചേരി ആബ്ദുല്ല ഗുരുക്കള്‍, നൗഫല്‍ മാങ്ങാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ഹാഷിം ഉദുമ പടിഞ്ഞാര്‍ സ്വാഗതവും, ആഷിഫ് കപ്പില്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.