Latest News

കോഴിക്കോട് സ്വദേശി ജിദ്ദയില്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ പിടിയില്‍

ജിദ്ദ: [www.malabarflash.com] മലയാളി യുവാവ് കവര്‍ച്ചക്കാരുടെ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ ഒരു സ്വദേശിയെ പൊലീസ് പിടികൂടി. ലിമൂസിന്‍ ടാക്സി സര്‍വീസില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കൊടുവള്ളി കത്തറമ്മല്‍ എരഞ്ഞോണ ആലപ്പുറായില്‍ യൂനുസ് (26) ആണ് കൊല്ലപ്പെട്ടത്. 

യൂനുസ് തിങ്കളാഴ്ച രാത്രി ജിദ്ദ ഹയ്യുസ്സാമിറിലേക്ക് യാത്രക്കാരനെ കൊണ്ടുപോയതായിരുന്നു. മോഷണശ്രമത്തിനിടെ അക്രമികളുടെ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് ജിദ്ദയില്‍ തന്നെ ജോലി ചെയ്യുന്ന ജ്യേഷ്ഠന്‍ ജലാല്‍ പറഞ്ഞു. 

അതേസമയം, ഒരു ലിമൂസിന്‍ ഡ്രൈവറുടെ ജഡം കണ്ടത്തെിയ വിവരം ഹയ്യുസ്സാമിറിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ സംഭവസ്ഥലത്തത്തെി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും സംഭവത്തില്‍ ഒരാളെ പിടികൂടിയതായും മക്ക പൊലീസ് വക്താവ് ഡോ. ആത്വി ബിന്‍ അത്വിയ്യ അല്‍ ഖുറശി അറിയിച്ചു.

ആറ് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അവിവാഹിതനായ യൂനുസ് ജ്യേഷ്ഠന്‍ ജലാലിനൊപ്പമാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചത്തെിയത്. അടുത്ത ഓഗസ്റ്റില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.പിതാവ് പതേനായ മുഹമ്മദ്. മാതാവ് ഫാത്തിമ. മറ്റു സഹോദരങ്ങള്‍: മുജീബ്. ഉമ്മു കുത്സു (ബഹ്റൈന്‍, റംല.

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.