Latest News

കലോത്സവത്തിന് വ്യാജരേഖ; മൂന്ന് പേര്‍ക്ക് ജാമ്യം

ബേക്കല്‍:[www.malabarflash.com]ജില്ലാ മേളയില്‍ പങ്കെടുക്കാതെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാനായി വ്യാജ രേഖ ഹാജരാക്കി ലോകായുക്തയില്‍ നിന്ന് അപ്പീല്‍ നേടിയ സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പലടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.

ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന മാങ്ങാട്ട് കെട്ടിനുള്ളില്‍ കെ.പ്രഭാകരന്‍, കലോല്‍സവ ടീമിന്റെ മാനേജരും കംപ്യൂട്ടര്‍ അധ്യാപകനുമായ ചെറുവത്തൂര്‍ കയ്യൂരിലെ സി.പി. അഭിരാം, ലോകായുക്തയില്‍ അപ്പീലിനായി അപേക്ഷ നല്‍കിയ വിദ്യാര്‍ഥിനിയുടെ പിതാവ് ഉദുമയിലെ പ്രഭാകരന്‍ വള്ളിവയല്‍ എന്നിവരെയാണ് ബേക്കല്‍ പൊലീസ്അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വിട്ടയച്ചു. ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരായി ഒപ്പിടണം.

ജില്ലാ മേളയില്‍ പങ്കെടുക്കാതെ സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ഹാജരാക്കി അപ്പീല്‍ നേടിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ ഭട്ടിന്റെ നിര്‍ദേശത്തില്‍ ഡിഡിഇ സി. രാഘവന്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് ജനുവരി 31ന് ആണ് കേസെടുത്തത്. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന കെ.പ്രഭാകരന്‍ മാര്‍ച്ച് 31ന് ആണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

മറ്റൊരു മല്‍സരയിനത്തില്‍ ഡിഡിഇ തള്ളിയ അപ്പീലില്‍ ക്രമക്കേട് നടത്തിയാണ് അപേക്ഷകന്‍ ലോകായുക്തയെ സമീപിച്ചതെന്ന് ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വ്യാജ അഡ്മിഷന്‍ നമ്പര്‍ നല്‍കി കലോല്‍സവത്തില്‍ പങ്കെടുത്തുവെന്ന പരാതിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അന്വേഷിക്കുന്നുണ്ട്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.