ചട്ടഞ്ചാല്‍: പണ്ഡിതന്മാര്‍ മൗനം വീക്ഷിക്കേണ്ടവരല്ലെന്നും അധര്‍മ്മത്തെയും ബിദ്അത്തിനെയും ചെറുക്കുന്നതില്‍ ആരെയും ഭയപ്പെടാതെ ശബ്ദിക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണമെന്ന് സമസ്ത കാസര്‍ഗോഡ് ജില്ലാ മുശാവറ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി പറഞ്ഞു. സമസ്ത ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട എം.എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. ത്വരീഖത്ത് സത്യവും മിഥ്യയും എന്ന വിഷയത്തില്‍ അബ്ദുല്‍ ബാരി ഫൈസി തളിപ്പറമ്പ് വിഷയാവതരണം നടത്തി.
ഖത്തര്‍ ഇബ്‌റാഹീം ഹാജി കളനാട്,സി.എച്ച് അബ്ദുല്ല കുഞ്ഞി ഹാജി,അബ്ദുല്‍ ഖാദര്‍ മദനി പള്ളംങ്കോട്,അബ്ദുല്‍ ഖാദര്‍ ബാഖവി ബാവിക്കര,അബ്ദുല്‍ ഖാദര്‍ സഅദി ഖാസിലൈന്‍,ഇബ്രാഹിം മുസ്‌ലിയാര്‍ ബേഡകം,ഹമീദലി നദ്‌വി ഉദുമ,മജീദ് ഫൈസി,അലി ദാരിമി എന്നിവര്‍ സംസാരിച്ചു.ഇബ്രാഹിം ഫൈസി പള്ളംങ്കോട് സ്വാഗതവും അബ്ദുല്‍ ഖാദര്‍ ബാഖവി നദ്‌വി മാണിമൂല നന്ദിയും പറഞ്ഞു
No comments:
Post a Comment