കാസര്‍കോട്: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവകേരളയാത്രയുടെ പ്രചരാണാര്‍ത്ഥം മുസ്ലിംയൂത്ത്‌ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാനര്‍ റാലി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
വിവിധ മതദര്‍ശനങ്ങളും മഹത്‌വ്യക്തികളുടേയും പ്രവാചകരുടേയും വചനങ്ങള്‍ അലേഖനം ചെയ്ത ബാനറുകളേന്തി പുലിക്കുന്ന് നിന്നും ആരംഭിച്ചു. റാലി പഴയബസ്സ് സ്റ്റാന്റ് ചുറ്റി ഒപ്പുമരചുവട്ടില്‍ അവസാനിച്ചു.
നഗരസഭ ചെയര്‍മാന്‍ ടി അബ്ദുള്ള റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു.ഹാരിസ് പട്ടഌസ്വാഗതം പറഞ്ഞു.
എ. അബ്ദുല്‍ റഹിമാന്‍,എ.എ ജലീല്‍,എ.എ.കടവത്ത്,അബൂബക്കര്‍ എടനീര്‍ ഹാഷിം കടവത്ത് സംബന്ധിച്ചു.
മൊയ്തീന്‍ കൊല്ലമ്പാടി,അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,ഹമീദ് ബെദിര,ഹാരിസ് പട്ടഌബി.ടി അബ്ദുല്ല കുഞ്ഞി,മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍,മമ്മു ചാല അഷ്‌റഫ് ഇടനീര്‍,മുജീബ് കമ്പാര്‍,ഹാരിസ് തയല്‍,അന്‍വര്‍ ഓസോണ്‍,നൗഷാദ് മിലാദ് നേതൃത്വം നല്‍കി.
No comments:
Post a Comment