Latest News

മെയ് ഒന്നുമുതല്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈനില്‍നിന്ന് രാത്രി സൗജന്യമായി വിളിക്കാം

കണ്ണൂര്‍:[www.malabarflash.com] ഉപഭോക്താക്കള്‍ ലാന്‍ഡ്‌ലൈന്‍ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് തിരിച്ചുപിടിക്കല്‍ തന്ത്രവുമായി ബി.എസ്.എന്‍.എല്‍. വരുന്നു.

മെയ് ഒന്നുമുതല്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈനില്‍നിന്ന് രാജ്യത്ത് എവിടെയും ഏത് നെറ്റ്വര്‍ക്കിലേക്കും രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഏഴുമണിവരെ സൗജന്യമായി അണ്‍ലിമിറ്റഡായി വിളിക്കാം.

നിലവില്‍ ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാകും. ഇതിലെല്ലാം ഫ്രീകോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലാന്‍ഡ്‌ഫോണുകള്‍ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഒരേ നെറ്റ്വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ആ നെറ്റ്!വര്‍ക്കിലെ കമ്പനികള്‍ പരസ്പരം ഐ.ഒ.സി. ചാര്‍ജ് (ഇന്റര്‍ യൂസേജ് ചാര്‍ജ്) കൊടുക്കേണ്ടതുണ്ട്. മെയ് ഒന്നുമുതല്‍ ഇതെടുത്തുകളഞ്ഞതും പദ്ധതിക്ക് ഗുണകരമായി.

ഫ്രീകോളുകളുടെ കാര്യത്തില്‍ മറ്റൊരു ഓഫറും ബി.എസ്.എന്‍.എല്‍. നല്കുന്നുണ്ട്. ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവനും ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് അണ്‍ലിമിറ്റഡായി വിളിക്കാം.

നഗരമേഖലയില്‍ അത് 645 രൂപയാകും. രാജ്യത്താകമാനം ലാന്‍ഡ്‌ലൈന്‍ ഫോണുകളുടെ എണ്ണം കുത്തനെ കുറയുകയാണ്.
2006-ല്‍ 41.5 ദശലക്ഷം ലാന്‍ഡ്‌ലൈന്‍ ഫോണുണ്ടായിരുന്നത് 2015 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 26.69 ദശലക്ഷം ആയി കുറഞ്ഞു. അതേസമയം 98.90 ദശലക്ഷം ആയിരുന്ന മൊബൈല്‍ഫോണുകള്‍ 960.62 ദശലക്ഷമായി കൂടി.

കേരളത്തിലും ലാന്‍ഡ്‌ലൈന്‍ ഉപഭോഗം വന്‍തോതില്‍ കുറയുന്നുണ്ട്. അതേസമയം ദേശീയ ശരാശരിയില്‍ അത് ഏറ്റവും കുറവുമാണ്. കേരളത്തില്‍ ലാന്‍ഡ്‌ലൈനും മൊബൈലും ഉള്‍പ്പെടെ ബി.എസ്.എന്‍.എല്ലിന് 91 ലക്ഷം കണക്ഷനാണുള്ളത്. ഇതില്‍ 66 ലക്ഷം മൊബൈലാണ്.

ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ബി.എസ്.എന്‍.എല്‍. കൊടുക്കുന്നതുകൊണ്ടാണ് പലരും ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ഉപേക്ഷിക്കാത്തത്. പുതിയ സൗജന്യ താരിഫ് നിലവില്‍ വരുന്നതോടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ഉപേക്ഷിക്കല്‍ പ്രവണത കുറയുമെന്നാണ് കരുതുന്നത്.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.