Latest News

ജിദ്ദ കാസര്‍കോട് കെ .എം.സി.സി പുരസ്‌കാരം ഇസ്സുദ്ധീന്‍ കുമ്പളക്ക്

ജിദ്ദ:[www.malabarflash.com]പ്രവാസ ലോകത്ത് എളിമയാര്‍ന്ന പ്രവര്‍ത്തന ശൈലിയിലൂടെ ഉന്നത സ്ഥാനത്ത് എത്തിച്ചേര്‍ന്ന കാസര്‍കോടിന്റെ അഭിമാനമായി പ്രശോഭിക്കുന്ന ഒരു മഹാ വ്യക്തിത്വത്തിന്റെ ഉടമയായ ഇസ്സുദ്ധീന്‍ കുമ്പളയെ ജിദ്ദ കാസര്‍കോട് ജില്ല കെ.എം.സി.സി പ്രവാസിയം 2015 എന്ന പരിപാടിയില്‍ ശറഫിയ ഇംപാല ഗാര്‍ഡനില്‍ പ്രൌഢഗംഭീരമായ സദസ്സില്‍ വെച്ച് സമുചിതമായി ആദരിച്ചു .

മുസ്ലീം ലീഗ് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി എം.സി കമറുദ്ധീന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഏറനാട് എംഎല്‍എ പി.കെ.ബഷീര്‍ മെമെന്റ്റോ സമ്മാനിച്ചു .
1982 കാലത്ത് സൗദിയില്‍ തൊഴില്‍ തേടി ഒരു സാധാരണ പ്രവാസിയായി എത്തിയ ഇസ്സുദ്ധീന്‍ കുമ്പള മൂന്ന് വര്‍ഷത്തോളം വിവിധ സ്ഥാപനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി ചുരുങ്ങിയ കാലം കൊണ്ട് താന്‍ ആര്‍ജിച്ച തൊഴില്‍ പരിശീലനത്തിലൂടെ ഇച്ചാശക്തിയും കഠിന പരിശ്രമവും കൊണ്ട് സ്വന്തമായി വിവിധ ചെറുകിട വ്യവസായങ്ങള്‍ക്ക് രൂപം കൊടുക്കുവാനും തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് വിജയ കിരീടം അണിയുവാനുള്ള മഹാ ഭാഗ്യവും ലഭിച്ച വ്യക്തിയാണ് .

സൗദിഅറേബ്യ, യു.എ.ഇ, ജോര്‍ദാന്‍, ജിബൂട്ടി, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് സൈകിളിംഗ്, വിദ്യാഭ്യാസം, ഐറ്റി, ഹോട്ടല്‍ എന്നി മേഖലകളിലായി വിവിധ സ്ഥാപനങ്ങള്‍ നടത്തി വരുന്ന അദ്ധേഹത്തിന്റെ സ്ഥാപനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ തൊഴില്‍ ചെയ്തു വരുന്നു. കാസര്‍കോടിന്റെ ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ ജനിച്ച ഇസ്സുദ്ദീന്‍ വിവിധ ഉപ ഭൂഗണ്ഠങ്ങളിലായി അറുപത്തിഅഞ്ചോളം രാജ്യങ്ങള്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു.

വാണിജ്യ വ്യവസായ മേഘലകളില്‍ വ്യാപ്രതനായിരിക്കുമ്പോഴും കാരുണ്യ സേവന പ്രവര്‍ത്തനത്തില്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം വിവിധ കാരുണ്യ പദ്ദതികള്‍ക്ക് ശക്തി പകര്‍ന്ന ഒരു മഹാനുഭാവി കൂടിയാണ് .അര്‍പ്പണ ബോധവും കഠിനാധ്വാനവും ഇച്ചാശക്തിയും ഉണ്ടെങ്കില്‍ നമ്മുക്ക് ഏതു രംഗത്തും വിജയം വരിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച ഒരു മാതൃകാ പുരുഷനാണ് ഇസ്സുദ്ധീന്‍. 

പുതു തലമുറ ഇദ്ധേഹത്തില്‍ നിന്ന് വളരെ അധികം പാഠങ്ങള്‍ പടിക്കേണ്ടാതായിട്ടുണ്ട്. എതിര്‍പ്പുകളും പ്രതിസന്ധികളും പരീക്ഷണങ്ങളും എല്ലാം അതിജീവിച്ചു തന്നെയാണ് അദ്ദേഹം തന്റെ മേഖലകളില്‍ ചുവടുറപ്പിച്ചത് .ആത്മ വിശ്വാസത്തോടെ വെല്ലു വിളികളെ നേരിടുന്ന ശൈലിയാണ് അദ്ദേഹം എന്നും സ്വീകരിച്ചിട്ടുള്ളത് .

പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ആദ്യക്ഷത വഹിച്ചു
കെ ജെ കോയയുടെ നിയന്ത്രണത്തില്‍ സുല്‍ഫി ബാബു രാജ് ,ഹാരിസ് എന്നിവര്‍ അണിനിരന്ന ഓര്‍ക്കസ്ട്രയില്‍ ഗാനമേളയും ഹനീഫ് മഞ്ചേശ്വരം ഒരുക്കിയ ഒപ്പനയും അറബിക് ഡാന്‍സും സദസ്സിനു പുത്തന്‍ ഉണര്‍വേകി .
ചെയര്‍മാന്‍ അന്‍വര്‍ ചെരങ്കൈ, നാഷണല്‍ കമ്മറ്റി ആക്റ്റിംഗ് പ്രസിടന്റ്‌റ് പി ടി മുഹമ്മദ് , കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ പഴേരി കുഞ്ഞിമുഹമ്മദ് , സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് , നിസാം മമ്പാട്, സി.കെ ശാക്കിര്‍ , ഫായിദ അബ്ദുറഹിമാന്‍ , കെ വി എ ഗഫൂര്‍ ,സഹല്‍ തങ്ങള്‍ , പി എം എ ജലീല്‍ , ഇ.പി ഉബൈദുള്ള , റസാക്ക് മാസ്‌റര്‍ , മജീദ് പുകയുര്‍ ,വി പി മുസ്തഫ , സി.ഒ.ടി അസീസ് , ഉമ്മര്‍ അരിപാമ്പ്ര,കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ , ഹമീദ് എന്‍ജിനീയര്‍, ഡോക്ടര്‍ ജസീര്‍ , ബഷീര്‍ തൊട്ടിയന്‍, അസീസ് കോടി , അസീസ് ഉളുവാര്‍ , അബ്ദുള്ള ചിത്താരി , അഷറഫ് മാങ്ങാട് , സുബൈര്‍ നയന്‍മാര്‍ മൂല , ഹനീഫ യൂസുഫ് പാണ്ടി വയല്‍, സിദ്ധീക്ക് ഐഎന്‍ജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .
ഇസ്സുദ്ധീന്‍ കുമ്പള മറുപടി പ്രസംഗവും നന്ദിയും പറഞ്ഞു .
ബഷീര്‍ ചിത്താരി

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.