ഉദുമ: ഫുട്‌ബോള്‍ ലഹരിയില്‍ സ്വയം മറക്കാന്‍ ഉദുമക്കാര്‍ വീണ്ടും ഒരുങ്ങുകയായി. ഒരു കാലത്ത് കാല്‍പ്പന്തുകളിയെ ജീവശ്വാസമാക്കിയ ഉദുമക്കാര്‍ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയൊരുക്കുന്നത് നാസ്‌ക് നാലാംവാതുക്കല്‍.
നാസ്‌ക്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 19 മുതല്‍ മെയ് മൂന്നുവരെയാണ് ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുടെ മഹോത്സവം നടക്കുന്നത്.
നാസ്‌ക്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 19 മുതല്‍ മെയ് മൂന്നുവരെയാണ് ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുടെ മഹോത്സവം നടക്കുന്നത്.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെയും കര്‍ണ്ണാടകയിലെയും പ്രമുഖ ടീമുകളായ ഷൂട്ടേര്‍സ് പടന്ന, ഉദയ താന്നൂര്‍, സില്‍വര്‍ സ്റ്റാര്‍ മടിക്കേരി, സിറ്റിസണ്‍ ഉപ്പള തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കായ് ദേശിയ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും കളിക്കളത്തിലിറങ്ങും.
No comments:
Post a Comment