Latest News

ആന്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്താം

വലിയ വില നല്‍കി വാങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന ചില്ലറയല്ല. ഇത്തരം നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനായി പലവിധ മുന്‍കരുതലുകളും ശ്രദ്ധയും സ്വീകരിച്ചാലും പരിഹരിക്കപ്പെടാറില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപയോഗ്താക്കളുടെ ഈ പ്രശ്‌നവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍.[www.malabarflash.com]

എങ്ങിനെ കണ്ടെത്താം?
  • നഷ്ടപ്പെടുന്നത് ആന്‍ഡ്രോയിഡ് ഫോണാണെങ്കില്‍ ഗൂഗിളില്‍ ചെന്ന് find my phone എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക.

  • നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക

  • അപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ ഫോണ്‍ എവിടെയാണെന്ന വിവരം ഗൂഗിള്‍ കാണിച്ചുതരും.

  • ശേഷം റിങ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ബെല്ലടിക്കും. ബെല്ലടിക്കുന്നത് നിര്‍ത്തണമെങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താല്‍ മതി.
പുതിയ സേവനം ലഭ്യമാക്കുന്ന വിവരം ഗൂഗിള്‍ പ്ലസ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ ഏവരെയും അറിയിച്ചത്. പ്ലേസ്റ്റോറില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളിലൂടെയാണ് ഗൂഗിള്‍ ഈ സേവനം ലഭ്യമാക്കുന്നത്. കഴിഞ്ഞ മാസം സ്മാര്‍ട്ട് വാച്ചിലൂടെ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനവും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബ്ലൂടൂത്ത് വഴിയുളള ബന്ധമുള്ളം നിര്‍ബന്ധമായത് കൊണ്ട് കുറഞ്ഞ അകലത്തിലുള്ള ഫോണ്‍ മാത്രമേ ഇത് വഴി കണ്ടെത്താനാവൂ എന്ന പരിമിതിയുണ്ട്..

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.