Latest News

അമിത മദ്യപാനം; മകനെ മാതാപിതാക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി

ചിറ്റൂര്‍: [www.malabarflash.com] അമിത മദ്യപാനിയായ മകനെ മാതാപിതാക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണു സംഭവം. എഞ്ചിനീയറിങ് ബിരുദധാരിയായ മകന്‍ രാംബാബുവിന്റെ അമിത മദ്യപാനം സഹികെട്ടപ്പോഴായിരുന്നു അറ്റകൈ പ്രയോഗിച്ചതെന്ന് പിതാവ് പിന്നീട് പോലീസിന് മൊഴി നല്‍കി.

മദ്യപിക്കാന്‍ പണം ചോദിച്ച് ഇയാള്‍ വീട്ടില്‍ ബഹളം വയ്ക്കുക പതിവായിരുന്നു. ഇതാണു മാതാപിതാക്കളെ കൊലയ്ക്കു പ്രേരിപ്പിച്ചത്. ഞായറാഴ്ച രാംബാബുവിനെ പിതാവ് മുനിശേഖര്‍ ഒരു കരിങ്കല്‍ ക്വാറിയിലേയ്ക്കു ചില ആവശ്യങ്ങള്‍ക്കായി പറഞ്ഞു വിട്ടിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാളെ ക്വാറിക്കു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുയായിരുന്നു.

പിതാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാംബാബുവിന്റെ സഹോദരി ലതയാണു പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. മകനെ കൊല്ലാന്‍ മാതാപിതാക്കള്‍ മൂന്നു പേരെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.