Latest News

ജാമ്യവ്യവസ്ഥയില്‍ ഇളവ്; മഅദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി

ന്യൂഡല്‍ഹി: [www.malabarflash.com] ബംഗളൂരു സ്ഫോടനക്കേസില്‍ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കി. മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. രോഗാവസ്ഥയിലുള്ള മാതാവിനെ സന്ദര്‍ശിക്കാനാണ് അഞ്ച് ദിവസം കേരളത്തില്‍ തങ്ങാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയത്. കേസില്‍ കര്‍ണാടകയിലെ ജയിലിലുള്ള മഅ്ദനിയെ ബംഗളൂരു വിടാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, കേസിന്‍െറ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. വിചാരണ രണ്ട് വര്‍ഷം നീളുമെന്ന് കര്‍ണാടക കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രണ്ട് വര്‍ഷം വിചാരണ നീണ്ടുപോകുന്നത് അംഗീകരിക്കാന്‍ സാധിക്കി െല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാലു മാസം എന്ന കോടതിയുടെ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വിശദീകരണം നല്‍കണം. മുമ്പ് വിചാരണ നടന്നിരുന്ന പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് തന്നെ കേസ് മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മഅ്ദനി കേരളത്തില്‍ തങ്ങുന്ന ദിവസങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അനുമതി ലഭിച്ചതോടെ ശനിയാഴ്ച തന്നെ മഅ്ദനി കേരളത്തിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം വേണമെന്ന് ബംഗളൂരുവിലെ അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി കര്‍ണാടക ഹൈകോടതി മുഖേനയാണ് സുപ്രീംകോടതിയെ അറിയിച്ചത്.

മഅ്ദനിയുടെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് നവംബര്‍ 14ന് കര്‍ണാടക സുപ്രീംകോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. മാര്‍ച്ച് 14ന് നാല് മാസം പൂര്‍ത്തിയായതോടെയാണ് കേസിന്‍െറ വിചാരണ നീളുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.