Latest News

ആശ്രമത്തിലത്തെിയ യുവതിയെ കാണാനില്ല: ഗുര്‍മീത് രാം റഹിം സിങ്ങിനെതിരെ കേസ്

ജയ്പൂര്‍: സത്സംഗില്‍ പങ്കെടുക്കാനത്തെിയ യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്‍െറ പരാതിയില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹിം സിങ്ങിനെതിരെ പൊലീസ് കേസെടുത്തു.
ഗുദ്ദീ ദേവി (25) എന്ന യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കമലേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് പ്രാദേശിക കോടതിയുടെ നിര്‍ദേശപ്രകാരം ജവഹര്‍ പൊലീസ് ഗുര്‍മീതിനെതിരെയും രണ്ട് അംഗരക്ഷകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. 

ആശ്രമത്തിലെ മനേജിങ് ഡയറക്ടറായ ഡി.പി.എസ്. ദത്ത എന്നയാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍െറ നിര്‍ദേശ പ്രകാരമാണ് മാര്‍ച്ച് 24ന് ആശ്രമത്തിലെ സത്സംഗില്‍ പങ്കെടുക്കാനത്തെിയത്. തുടര്‍ന്ന് നാലു ദിവസം ആശ്രമത്തിലെ മറ്റ് സ്ത്രീകള്‍ക്കൊപ്പം ഗുദ്ദീ ദേവിയും ചടങ്ങിലുണ്ടായിരുന്നു. ഇതിനിടെ മാര്‍ച്ച് 28ന് മാത്രമാണ് ഭാര്യയെ കണ്ടതെന്ന് കമലേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

പിറ്റേ ദിവസം ഭാര്യയെ അന്വേഷിച്ചപ്പോള്‍ അവര്‍ ധ്യാനത്തിലാണെന്നാണ് ആശ്രമവാസികള്‍ അറിയിച്ചതെന്നും പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നും കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗുര്‍മീതിനും അംഗരക്ഷകര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.