Latest News

മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി

മാനന്തവാടി: [www.malabarflash.com]മ ന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി. കമ്പളക്കാട് ചെറുവടി അനില്‍കുമാറാണ് മന്ത്രിയ്ക്ക് മിന്നുകെട്ടിയത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രം മേല്‍ശാന്തി വാരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി വിവാഹകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 

പാലോട്ട് തറവാട്ടില്‍ നാലുകെട്ടിലെ നടുമുറ്റത്താണ് കതിര്‍മണ്ഡപം ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ അഞ്ചരയ്ക്ക് തുടങ്ങിയ ആചാരങ്ങള്‍ പത്തുമണിവരെ നീണ്ടുനിന്നു. 


സി.പി.എം. സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി മഞ്ഞളാംകുഴി അലി, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, പുരുഷന്‍ കടലുണ്ടി, കെ. അച്യുതന്‍, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം എന്നിവര്‍ ശനിയാഴ്ച പാലോട്ടെത്തി ആശംസകള്‍ നേര്‍ന്ന് മടങ്ങി.


മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അച്ഛന്‍ കുഞ്ഞാമനും അമ്മ അമ്മിണിയും അതിഥികളെ സ്വീകരിച്ചു. വി.ഐ.പികള്‍ക്കൊപ്പം ജില്ലയിലെ മുഴുവന്‍ കുറിച്യ തറവാടുകളില്‍നിന്നും അതിഥികള്‍ എത്തിയിരുന്നു. 




Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.