മുംബൈ: [www.malabarflash.com] പെണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ തേക്കിന്‍ തൈ സമ്മാനം. മഹാരാഷ്‌ട്രയിലാണ് സംഭവം. പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ‘തേക്കിന്‍ തൈ’ സമ്മാനമായി നല്‍കുന്ന പുതിയ പദ്ധതി ഗവണ്മെന്റ് നടപ്പിലാക്കുന്നു.
ലിംഗ വിവേചനത്തിന് എതിരേയുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. മഹാരാഷ്‌ട്ര വനം വകുപ്പാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. തുടക്കത്തില്‍ നാലു ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു ജില്ലകളിലേയ്‌ക്കും വ്യാപിപ്പിക്കും.
ഒരു പെണ്‍കുട്ടിയ്‌ക്ക് ഒരു തേക്കിന്‍തൈ ആണ് സമ്മാനം. പെണ്‍കുട്ടി ജനിച്ചു കഴിയുമ്പോഴാണ് ഇത് നല്‍കുക. 20 വര്‍ഷം കൊണ്ട് തേക്കിന് നല്ല വളര്‍ച്ച ഉണ്ടാകുമെന്നും ഇത് വെട്ടി വിറ്റാല്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള പണം ലഭിക്കുമെന്നുമാണ് പദ്ധതിയിലൂടെ വനം വകുപ്പ് വ്യക്‌തമാക്കുന്നത്.
No comments:
Post a Comment