ന്യൂഡല്‍ഹി: [www.malabarflash.com] മുംബൈ പ്രസ്‌ക്ലബ്ബിന്റെ ഇക്കൊല്ലത്തെ മാധ്യമ അവാര്‍ഡ് രണ്ടു മലയാളികള്‍ക്ക്. കാരവന്‍ മാഗസിന്‍ എഡിറ്റോറിയല്‍ മാനേജറായിരുന്ന ലീന ഗീത രഘുനാഥ്, ഇക്കണോമിക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ദിനേശ് നാരായണന്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്.
കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയാണ് ലീന. സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ പ്രതി സ്വാമി അസീമാനന്ദയുമായി ലീന നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.
ആര്‍.എസ്.എസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഭീകരപ്രവര്‍ത്തനം നടത്തിയതെന്ന് അസീമാനന്ദ വെളിപ്പെടുത്തിയത് ഈ അഭിമുഖത്തിലാണ്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പിന്നീട് നിഷേധിച്ചെങ്കിലും, അംബാല സെന്‍ട്രല്‍ ജയിലില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ലീന പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
തൊടുപുഴ മണക്കാട് സ്വദേശിയാണ് ദിനേശ് നാരായണന്‍. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെക്കുറിച്ചും മുംബൈയിലെ വ്യവസായി ജിഗ്‌നേഷ് ഷായെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
No comments:
Post a Comment