കോഴിക്കോട്: [www.malabarflash.com] രണ്ട് പെരുന്നാളുകള്‍ക്കും മൂന്ന് ദിവസം അവധി എന്ന ആവശ്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്‌ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നു വന്നത്.
യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി യോഗം ഉദ്ഘാടനം ചെയ്തു.
പള്ളി നിര്‍മാണത്തിന് നിലവിലുള്ള കര്‍ക്കശമായ നിയമങ്ങള്‍ ലഘൂകരിച്ച് നിര്‍മാണാനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അറബി ഭാഷയുടെ വികസനത്തിനായി കേരളത്തില്‍ അറബി സര്‍വകലാശാല സ്ഥാപിക്കണമെന്നും വഖ്ഫ് സ്വത്തുക്കളുടെ സര്‍വേക്കായി രൂപവത്കരിച്ച സര്‍വേ കമ്മീഷന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മതസംഘടനകളിലും പള്ളി കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ച് കൊണ്ടുള്ള നിരോധന ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. വഖ്ഫ് ബോര്‍ഡില്‍ നിന്നുള്ള ബജറ്റ് വിഹിതമായ വഖ്ഫ് ഗ്രാന്റ് മറ്റ് സംസ്ഥാനങ്ങളിലേതു പോലെ വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാരായ എം സി മായിന്‍ഹാജി, അഡ്വ പി വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, ടി പി അബ്ദുല്ലക്കോയ മദനി, ഷമീമ ഇസ്‌ലാഹിയ, വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍കുട്ടി മാസ്റ്റര്‍ അബ്ദുല്‍ സമദ് സുല്ലമി, സി പി ഉമ്മര്‍ സുല്ലമി, എ അസ്‌കര്‍ അലി, അബ്ദുല്‍ റഹ്മാന്‍ പെരിങ്ങാടി, എന്‍ എം അബ്ദുര്‍റഹ്മാന്‍, പി കെ അബ്ദുല്‍ ലത്തീഫ് , എന്‍ജിനീയര്‍ മുഹമ്മദ് കോയ, ഉമ്മര്‍ വെള്ളലശ്ശേരി അഡ്വ എം മുഹമ്മദ് , ടി കെ പരീക്കുട്ടി ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാല്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment