Latest News

ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും എത്തിസലാത്ത് കണക്ഷനില്‍ വീഡിയോ കോള്‍ ചെയ്യാം

ദുബൈ: ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലെങ്കിലും ഡാറ്റാ ചാര്‍ജ് നല്‍കാതെയും വീഡിയോ കോള്‍ ചെയ്യാം. യുഎഇയില്‍ എത്തിസലാത്ത് മൊബൈല്‍ സേവനദാതാക്കളാണ് ഇന്റര്‍നെറ്റ് ഇല്ലാതെയും വീഡിയോ കോള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കിയത്. സാംസംഗിന്റെ ചില മോഡലുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. എല്ലാ മൊബൈലുകളിലും സംവിധാനം ക്രമേണ യാഥാര്‍ഥ്യമാകുമെന്ന് എത്തിസലാത്ത് അറിയിച്ചു. നിലവില്‍ യുഎഇയിലെ നമ്പരുകള്‍ മാത്രമേ പരസ്പരം വിളിക്കാനാവൂ.

ഓഡിയോയും വീഡിയോയും വളരെ വ്യക്തതയുള്ളതാണെന്ന് ഉപയോഗിച്ചവര്‍ പറഞ്ഞു. സാംസംഗ് ഗാലക്‌സി നോട്ട് 3, നോട്ട് 4, നോട്ട് 2, ഗ്യാലക്‌സി എസ് 5, എസ് 6, ഗ്യാലക്‌സി എസ് ഡുവോസ്, ഗ്യാലക്‌സി ഗ്രാന്‍ഡ് തുടങ്ങിയ മോഡലുകളില്‍ മാത്രമാണ് ഇപ്പോള്‍ സൗകര്യം ലഭ്യമാവുക. അറുപത് ഫില്‍സ് ആണ് ഒരു മിനുട്ട് വീഡിയോകോളിന് ചെലവ്. ഒരു ദിര്‍ഹത്തിന്റെ നൂറിലൊന്നാണ് ഒരു ഫില്‍. 3.5 ജി വീഡിയോ കോള്‍ എന്നാണ് സംവിധാനം അറിയപ്പെടുന്നത്.

മറ്റു രാജ്യങ്ങളിലൊന്നിലും ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലല്ലാത്ത വീഡിയോ കോളുകള്‍ അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ രാജ്യാന്തര കോളുകള്‍ ഈ രീതിയില്‍ വിളിക്കാനാവില്ല. അടുത്തകാലത്ത് വിഒഐപി കോളുകള്‍ ദുബായ് ടെലികോം റെഗുലേറ്ററി അഥോറിട്ടി വിലക്കിയിരിക്കേയാണ് ഇത്തരത്തില്‍ വീഡിയോ കോളുകള്‍ രംഗത്തുവന്നത്. സ്‌കൈപ്പ്, ബിബിഎം, വൈബര്‍, വാട്‌സ്ആപ്പ് കോളിംഗ് തുടങ്ങിയവയ്‌ക്കെല്ലാം വിലക്കാണുള്ളത്.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.