Latest News

അന്താരാഷ്ട്ര അഹ്‌ലുസ്സുന്ന കോണ്‍ഫറന്‍സിന് ഉജ്ജ്വല പരിസമാപ്തി

കോലാലംപൂര്‍ :[www.malabarflash.com] 'ആനുകാലിക വൈജ്ഞാനിക സമസ്യകളും പരിഹാരങ്ങളും സുന്നി വിശ്വാസത്തില്‍' എന്ന പ്രമേയത്തില്‍ നടന്ന അന്താരാഷ്ട്ര അഹ് ലുസ്സുന്ന കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. മൂന്നു ദിവസങ്ങളിലായി മലേഷ്യയിലെ പുത്രജയയില്‍ നടന്നുവന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി ഹാജി അബ്ദുല്ല അഹ്മദ് ബദവി, മുഫ്തി ശൈഖ് ഉമര്‍ ജീലാനി മക്ക, ഹബീബ് ഉമര്‍ ബിന്‍ ഹഫീള് യമന്‍, ശൈഖ് ഹബീബ് അബൂബക്കര്‍ യമന്‍ എന്നിവര്‍ പ്രസംഗിച്ചു. 


സുന്നി വിശ്വാസവും ആദര്‍ശവും കേന്ദ്രീകരിച്ച് പത്ത് വിഷയങ്ങളിലായി നിരവധി ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടന്നത്. വിവധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മത പണ്ഡിതര്‍ പങ്കെടുത്തു. 'ആഹ്ലുസ്സുന്ന' എന്ന പ്രയോഗം യഥാര്‍ത്ഥ സുന്നികള്‍ അല്ലാത്തവര്‍ ഉപയോഗിക്കരുതെന്ന് സമ്മേളനം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ആഗോള തലത്തില്‍ സുന്നി വിശ്വാസികളെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയില്‍ ചില താല്‍പര കക്ഷികള്‍ സുന്നികള്‍ എന്ന് സ്വയം അവകാശപ്പെടുന്നത് അപലപനീയമാണ്. ഇസ്‌ലാം എന്നും തീവ്രവാദത്തെ ഫലപ്രദമായി പ്രതിരോധിച്ചിട്ടുണ്ട്. ഇന്ന് വിവിധ രാഷ്ട്രങ്ങളില്‍ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന കൊലകളുമായി വിശുദ്ധ മതത്തിനു യാതൊരു ബന്ധവും ഇല്ല. ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശമായ സമാധാനമാണ് ആഹ്ലുസ്സുന്ന പ്രചരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തീവ്രവാദം ഇസ്ലാമിന്റെ വഴിയല്ല.

ഇന്ത്യയില്‍ നിന്ന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഡോ. ഉമര്‍ ബിന്‍ തൗഫീഖ് ബൂത്വി സിറിയ, ശൈഖ് മുഈസ് നഫ്തി ടുണീഷ്യ, ശൈഖ് മഹ്മൂദ് ഐനാന്‍ ഖത്തര്‍, ഡോ. മുഹമ്മദ് യഹിയ അല്‍ കതാനി ഈജിപ്ത്, ബ്രദര്‍ യഹിയ അമേരിക്ക, ശൈഖ് മുഹ് യുദ്ധീന്‍ ജീലാനി ഇന്തോനേഷ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisement

Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.