കണ്ണൂര്‍: [www.malabarflash.com] ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുറഹ്മാന്‍ മെയ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അസി.ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവളളി സ്വദേശിയാണ്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉപഹാരം നല്‍കി. എ ഡി എം ഒ മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ ബാബു, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ എന്‍ ബാബു, സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍, പി ആര്‍ ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ യു ബാലകൃഷ്ണന്‍, മുന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം ഗംഗാധരന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ഭാരവാഹികളായ ഒ ഉസ്മാന്‍, പി ഗോപി എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും അസി.എഡിറ്റര്‍ ഇ കെ പത്മനാഭന്‍ നന്ദിയും പറഞ്ഞു.
കെ അബ്ദുറഹ്മാന്‍ മറുപടി പ്രസംഗം നടത്തി.
No comments:
Post a Comment