കാഞ്ഞങ്ങാട്: [www.malabarflash.com] മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ പേരില്‍ കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ടി.കെ.കെ.ഫൗണ്ടേഷന്റെ പ്രസിഡന്റായി അഡ്വ.സി.കെ.ശ്രീധരനെ തെരഞ്ഞെടുത്തു.
അന്തരിച്ച മുന്‍ എംഎല്‍എ അഡ്വ.കെ.പുരുഷോത്തമന്റെ ഒഴിവിലേക്കാണ് സി.കെ.ശ്രീധരനെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് എം.സി.ജോസ് അദ്ധ്യക്ഷനായി. മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, ടി.കെ.നാരായണന്‍, ടി.മുഹമ്മദ് അസ്‌ലം സംസാരിച്ചു.
No comments:
Post a Comment