Latest News

അടുക്കം ശ്രീ വയാട്ടുകുലവന്‍ തെയ്യംകെട്ട്; ബപ്പിടല്‍ ചടങ്ങിനു ആയിരങ്ങള്‍

പൊയ്‌നാച്ചി: [www.malabarflash.com]നെല്ലിയടുക്കം അടുക്കം ശ്രീ വലിയ വീട് തറവാട് തെയ്യം കെട്ട് മഹോത്സവത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ബപ്പിടല്‍ കര്‍മ്മം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു . 

കോരിച്ചൊരിയുന്ന മഴയത്തും ബപ്പിടല്‍ ചടങ്ങിന് സക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. നേരത്തെ പൊട്ടന്‍, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ചാമുണ്ഡി എന്നീ തെയ്യകോലങ്ങള്‍ അരങ്ങില്‍ എത്തി. കാര്‍ന്നോന്‍, കോരച്ചന്‍, വയനാട്ടു കുലവന്‍ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടവും നടന്നു.

വെളളിയാഴ്ച കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍, കേളന്‍ എന്നീ തെയ്യകോലങ്ങള്‍ അരങ്ങില്‍ എത്തും .വൈകുന്നേരം ശ്രീ വയനാട്ടുകുലവന്‍ തെയ്യത്തിന്റെയും വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട് ദേവസ്ഥാനത്ത് നടക്കും. രാത്രി മറപിളര്‍ക്കല്‍ ചടങ്ങോടെ തെയ്യംകെട്ട് മഹോത്സവം സമാപിക്കും.
Keywords:kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.