Latest News

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: [www.malabarflash.com] തീപൊള്ളലേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂഡ്ലു ആര്‍.ഡി നഗര്‍ തൊട്ടട മനയിലെ ചന്ദ്ര-അനിത ദമ്പതികളുടെ മകന്‍ പി. പ്രശാന്താ(30)ണ് മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത കെട്ടിടത്തിനകത്ത് വെച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ പ്രശാന്തിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരം ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വിദ്യാനഗറിലെ കാര്‍ പെയിന്‍റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. നിഷാന്ത് ഏക സഹോദരനാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.