Latest News

ജയലളിതയുടെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; വീണ്ടും മുഖ്യമന്ത്രിയാകും


ബെംഗളൂരു: [www.malabarflash.com] അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷ റദ്ദാക്കി. ജയലളിതയും തോഴി ശശികലയുമടക്കം മറ്റു മൂന്നുപേരെയും കുറ്റവിമുക്തരാക്കി. അപ്പീല്‍ അംഗീകരിക്കുന്നുവെന്ന് ഒറ്റവാക്കില്‍ പറഞ്ഞാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. ആരോപണങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിത നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടേതാണ് വിധി.

ജാമ്യകാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് വിധി വന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള ജയയുടെ അയോഗ്യത നീങ്ങി. പനീര്‍ ശെല്‍വത്തിനു പകരക്കാരിയായി ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ഉറപ്പായി. ഈമാസം 17ന് മുഖ്യമന്ത്രിയായി സത്യപ്രതി!ജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 


നിലവിലെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം രാജി വയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയാല്‍ ജയലളിത ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളും കല്‍പിക്കപ്പെടുന്നു. അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജയലളിതയെ കുറ്റവിമുക്തയാക്കി വിധി പുറത്തുവന്നതോടെ ഹൈക്കോടതിക്കു മുന്നിലും ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീടിനു മുന്നിലും എഐഡിഎംകെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദ പ്രകടനം. തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ജയലളിതയുടെ വീട്ടിലെത്തിയിട്ടുണ്ട്.
അതേസമയം, അഴിമതിക്കെതിരായ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കര്‍ണാടക ഹൈക്കോടതിയുടെ വിധി അതിശയകരമാണ്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സ്വാമി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെ നിരോധനാഞ്ജ പ്രഖ്യാപിച്ചരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള നിരത്തുകളില്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്.

1991 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നായിരുന്നു കേസ്. ഇതില്‍ 2014 സെപ്റ്റംബര്‍ 27ന് ജയലളിതയ്ക്ക് നാലുവര്‍ഷം തടവും 200 കോടി രൂപ പിഴയും വിധിച്ചിരുന്നു. അധികാരത്തിലിരിക്കെ ശിക്ഷക്കപ്പെട്ടതിനാല്‍ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും പത്തു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ജയലളിത കോടതിയെ സമീപിച്ചത്.

ജയലളിത, ഉറ്റ തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരായിരുന്നു ഈ കേസിലെ പ്രതികള്‍. 1997ല്‍ ഡിഎംകെ അധികാരത്തിലിരിക്കെയാണ് ജയക്കെതിരെ കേസ് വരുന്നത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.