Latest News

വരനെ കൊണ്ടുപോകുന്നതിനെച്ചൊല്ലി വിവാഹവീട്ടില്‍ സംഘര്‍ഷം

ബദിയടുക്ക: [www.malabarflash.com] വരനെ കാറില്‍ കൊണ്ടുപോകണോ ബസില്‍ കൊണ്ടുപോകണോ എന്ന തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് ബ്ലേഡ് കൊണ്ട് മുറിവേറ്റു. രണ്ട് പേരെ പൊലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു. രണ്ട് കാറുകളും നാല് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. 

മാന്യ സംസം നഗറിലാണ് സംഭവം. ഉളിയത്തടുക്കയിലെ മുഹമ്മദ് ഫാരിസി(19)നാണ് മുറിവേറ്റത്. പുറത്തും നെഞ്ചിനും ബ്ലേഡ് കൊണ്ട് കീറിയ നിലയിലാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടത്തൊടി സ്വദേശി മുഹമ്മദ് ഹബീബ് (22), കുഞ്ചാര്‍ കുക്കംകൂടലിലെ അലി അഫ്സല്‍ (24) എന്നിവരെയാണ് മുന്‍കരുതലായി അറസ്റ്റ് ചെയ്തത്.
മാന്യയിലെ യുവാവിന്‍റെയും കൊടിയമ്മയിലെ യുവതിയുടെയും വിവാഹം നടക്കുന്നതിനിടെയായിരുന്നു തര്‍ക്കം. മാന്യയിലെ വീട്ടില്‍ നിന്ന് വരനെ കൊടിയമ്മയിലെ വധൂഗൃഹത്തിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ വരന്‍ ബസില്‍ പോകണമെന്ന് ചിലര്‍ വാശി പിടിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം. തര്‍ക്കത്തിനൊടുവില്‍ വരന്‍ കാറില്‍ തന്നെ വധൂഗൃഹത്തിലേക്ക് പുറപ്പെട്ടു. എന്നാല്‍ വൈകിട്ട് ഏഴരമണിയോടെ ഒരു സംഘമെത്തി വീണ്ടും വരന്‍റെ വീട്ടില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. വിവരമറിഞ്ഞ് പൊലീസെത്തി മുന്‍കരുതലായി രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.